കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലെ പ്രതികരണം: ആരെയും അറസ്റ്റ് ചെയ്തില്ല

  • By Super
Google Oneindia Malayalam News

Facebook
തിരുവനന്തപുരം::ഫേസ്ബുക്കില്‍ മോശം പരാമര്‍ശം വന്നതിനെ തുടര്‍ന്ന് കേരളാ മഹിളാകോണ്‍ഗ്രസ് പ്രസിഡന്‍്റും അഭിഭാഷകയുമായ ബിന്ദുകൃഷ്ണ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതി പ്രകാരം 120 പേരെ കഴിഞ്ഞ ദിവസം സൈബര്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ളവരെയാണ് ചോദ്യം ചെയ്തിരുന്നത്.

സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി. ജെ കുര്യന്‍െറ രക്ഷക്കത്തെിയ ബിന്ദുകൃഷ്ണക്കെതിരെ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ മോശം പരാമര്‍ശം വന്നത്. തന്‍െറ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ വന്നതെന്ന് അവര്‍ പ്രതികരിച്ചിരുന്നു. 1996ല്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ 42പേര്‍ 40 ദിവസം പീഡിപ്പിച്ച സംഭവമാണ് സൂര്യനെല്ലി പെണ്‍വാണിഭക്കേസ്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ നടന്ന കേസില്‍ സുപ്രീം കോടതി 2007ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സൂര്യനെല്ലി കേസ് ആറ് മാസത്തിനകം പുനര്‍വിചാരണ നടത്തണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി പി ജെ കുര്യനെതിരെ പരാതി നല്‍കുകയായിരുന്നു

English summary
120 questioned for Facebook posts about woman lawyer who defended PJ Kurien
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X