നവോദയിലും കെവിയിലും 56 ലൈംഗികപീഡനക്കേസുകള്‍

ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ എഴുതിത്തയ്യാറാക്കിയ ഒരു മറുപടിയിലാണ് കേന്ദ്രമാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ ഇക്കാര്യം അറിയിച്ചത്. 2010ന് ശേഷമുള്ള കണക്കുകളാണിത്.
തരൂര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം നവോദയയില്‍ ഇത്തരത്തില്‍ 14 കേസുകള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒന്നില്‍ കുറ്റക്കാരെ സേവനത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കേന്ദ്രീയവിദ്യാലയ സംഘടനയില്‍ ഇത്തരം 42 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 20 കേസുകളില്‍ നടപടികളെടുത്തുകഴിഞ്ഞു. 18 സംഭവങ്ങളില്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications