കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്റ്റര്‍ അഴിമതി; ജെപിസി അന്വേഷണം

  • By Super
Google Oneindia Malayalam News

ദില്ലി: ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)അന്വേഷിക്കാനുള്ള പ്രമേയം രാജ്യസഭയില്‍ പാസാക്കി. പ്രതിരോധമന്ത്രി എകെ ആന്റണിയാണ് ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്നകാര്യം രാജ്യസഭയില്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി കാര്യമാന്ത്രി കമല്‍നാഥ് പ്രമേയം അവതരിപ്പിച്ചു. മൂന്നുമാസത്തിനുള്ളില്‍ 30 അംഗസമിതി അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.

അതേസമയം ബിജെപി, എജിപി, സിപിഐ, ജെഡി(യു), തൃണമൂല്‍ കക്ഷികള്‍ ജെപിസി അന്വേഷണത്തില്‍ പ്രതിഷേധിച്ച് സഭയില്‍നിന്നിറങ്ങിപ്പോയി. ഒരു പ്രതിപക്ഷ എംപി അധ്യക്ഷനായ സമിതിയെ അന്വേഷണത്തിന് നിയോഗിക്കാന്‍ തയ്യാറാണോയെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ജെപിസി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

AK Antony

ഈ അഴിമതി അപമാനമുണ്ടാക്കുന്നതാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പുനല്‍കിയ എകെ ആന്റണി സഭയില്‍ വികാരാധീനനായാണ് സംസാരിച്ചത്. നികുതിദായകരുടെ പണം നഷ്ടമാകാന്‍ അനുവദിക്കില്ലെന്നും സത്യം സര്‍ക്കാര്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടപാടുമായി ബന്ധമുള്ള 11പേരെയും നാലു കമ്പനികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശക്തരായ ആറ് അന്താരാഷ്ട്ര കമ്പനികളെ പ്രതിരോധമന്ത്രാലയം ഇതുവരെ കരിമ്പട്ിടകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി സിബിഐയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു- ആന്റണി അറിയിച്ചു.

English summary
Chopper deal: Rajya Sabha passes motion for a JPC probe amidst Opposition walkout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X