വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ത്രിപുര ചുവന്നുതന്നെ

ത്രിപുരയില്‍ തുടര്‍ച്ചയായി 20 വര്‍ഷമാണ് ഇടതുമുന്നണി അധികാരത്തിലിരുന്നത്. ഇത്തവണയും ഇടതുമുന്നണിതന്നെയാണ് നേട്ടം കൊയ്യുന്നതെങ്കില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാറിന് ഇത് നാലാമൂഴമായിരിക്കും.
മേഘാലയയില്‍ കോണ്‍ഗ്രസ് 13 സീറ്റുകളിലും യുഡിപി അഞ്ചു സീറ്റുകളിലും എന്‍സിപി ഒരിടത്തും മറ്റുള്ളവര്‍ ആറു സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. അരുപതംഗ മേഘാലയ നിയമസഭയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. എന്നാല്‍ എന്‍സിപി വിട്ട പിഎ സാങ്മ രൂപീകരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.
നാഗാലാന്‍ഡിലാകട്ടെ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎപ്)പതിനഞ്ച് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് സഖ്യം നാലിടത്തും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. ഇവിടെ മുഖ്യമന്ത്രി നെയ്ഫു റിയോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മത്സരരംഗത്തുണ്ട്.












Click it and Unblock the Notifications