ലീഗിന് ഒവി വിജയനും യുഎ ബീരാനും ഒരുപോലെ: കോടിയേരി

സൂര്യനെല്ലികേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ നിന്ന് തടിയൂരാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഗവണ്‍മെന്റ് പ്രചരിപ്പിച്ചത്. രണ്ട് നീതിയാണ് സര്‍ക്കാര്‍ ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ജനകീയ വിഷയങ്ങളില്‍ നിന്നും കള്ളപ്രചരണങ്ങളും ഇല്ലാക്കഥകളും അഴിച്ചുവിട്ട് സ്ഥിരമായി രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിയില്ല.
കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. രാഷ്ട്രീയമായി മാറ്റം സംഭവിക്കാന്‍ പോവുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഐസിയുവിലാണ്. മുന്നണിയിലെ ഘടകകക്ഷിനേതാക്കളെല്ലാം അതൃപ്തി വ്യക്തമാക്കി കഴിഞ്ഞു. മുസ്ലീംസമൂഹത്തിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി ഭരണം കൊണ്ട് രക്ഷയില്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞിരിക്കയാണെന്നും കോടിയേരി വ്യക്തമാക്കി. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം വലിയരീതിയില്‍ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications