കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ഒവി വിജയനും യുഎ ബീരാനും ഒരുപോലെ: കോടിയേരി

Google Oneindia Malayalam News

Kodiyeri
മലപ്പുറം: ഒ വി വിജയനേയും യു എ ബീരാനേയും താരതമ്യപ്പെടുത്തുകയാണ് മുസ്ലീം ലീഗെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ. എടപ്പാളില്‍ സി പി എം ദേശീയസമരസന്ദേശജാഥക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എസ്എല്‍സി പാസാകാത്തവരെ ഹെഡ്മാസ്റ്റര്‍മാരാക്കുന്ന മണ്ടന്‍ ഭരണക്കാരെയാണ് മുസ്ലീംലീഗ് കേരളത്തിന് സംഭാവന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലികേസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ നിന്ന് തടിയൂരാനും ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഗവണ്‍മെന്റ് പ്രചരിപ്പിച്ചത്. രണ്ട് നീതിയാണ് സര്‍ക്കാര്‍ ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ജനകീയ വിഷയങ്ങളില്‍ നിന്നും കള്ളപ്രചരണങ്ങളും ഇല്ലാക്കഥകളും അഴിച്ചുവിട്ട് സ്ഥിരമായി രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിയില്ല.

കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. രാഷ്ട്രീയമായി മാറ്റം സംഭവിക്കാന്‍ പോവുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഐസിയുവിലാണ്. മുന്നണിയിലെ ഘടകകക്ഷിനേതാക്കളെല്ലാം അതൃപ്തി വ്യക്തമാക്കി കഴിഞ്ഞു. മുസ്ലീംസമൂഹത്തിന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി ഭരണം കൊണ്ട് രക്ഷയില്ലെന്ന് വീണ്ടും വീണ്ടും തെളിഞ്ഞിരിക്കയാണെന്നും കോടിയേരി വ്യക്തമാക്കി. വരുന്ന ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കുമെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം വലിയരീതിയില്‍ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

English summary
For Muslim League UA Beeran and OV Vijayan alike, says Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X