സെല്ലുലോയ്ഡ് വിവാദം അവസാനിപ്പിക്കണം: മുരളി

പിതാവായ കരുണാകരനെ സെല്ലുലോയ്ഡില്‍ മോശമായി ചിത്രീകരിച്ചുവെന്ന പ്രചാരണത്തെത്തുടര്‍ന്ന് മകനും എംഎല്‍എയുമായ കെ മുരളീധരന് സംവിധായകന് കമലിനെതിരെ തിരിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ പടം കണ്ട മുരളീധരന് ഇതുസംബന്ധിച്ച വിവാദം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെടുകയാണ്. ചിത്രത്തില്‍ കരുണാകരനെക്കുറിച്ച് മോശമായി ഒന്നും പറയുന്നില്ലെന്നും ചിത്രം കണ്ടപ്പോഴാണ് അക്കാര്യം ബോധ്യമായതെന്നും മുരളി വ്യക്തമാക്കി.
ഒരു സിനിമയുടെ പരസ്യത്തിന് വേണ്ടി കരുണാകരനെപ്പോലെയൊരാളെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ആയിരം കമലുമാര്‍ വിചാരിച്ചാലും കരുണാകരന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാവില്ലെന്നും മുരളി നേരത്തേ പറഞ്ഞിരുന്നു.
ജെ സി ഡാനിയേല്‍ നിര്‍മ്മിച്ച വിഗതകുമാരന് എന്ന ആദ്യത്തെ മലയാളചിത്രം അംഗീകരിക്കാന്‍ അക്കാലത്ത് കെ കരുണാകരനും സാംസ്കാരിക സെക്രട്ടറിയായിരുന് മലയാറ്റൂര്‍ രാമകൃഷ്ണനും അലംഭാവം കാണിച്ചുവെന്ന് സെല്ലുലോയ്ഡില്‍ പറയുന്നുവെന്നായിരുന്നു ആരോപണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയരംഗത്തും സിനിമാരംഗത്തുമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
കരുണാകരന് എക്കാലത്തും കലാകാരന്മാരെ ആദരിച്ച വ്യക്തിയാണെന്നും കേരളത്തില്‍ ആദ്യമായി ഫിലിം സ്റ്റുഡിയോ കൊണ്ടുവന്നതും അവശകലാകാരന്മാര്ക്ക് പെന്‍ഷനേര്‍പ്പെടുത്തിയതും കരുണാകരനാണെന്നും മുരളി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications