പാര്‍ട്ടിഅന്വേഷണം, അറിയില്ലെന്ന് വിഎസ്

കെ എം മാണി ഇടതുമുന്നണിയിലേയ്ക്ക് വരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത് മാധ്യമങ്ങളാണെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തതെന്നും പറഞ്ഞ വിഎസ് മാണി വരുന്നുവെന്ന് പറഞ്ഞാല്‍ വരേണ്ടെന്ന് പറയാന്‍ തനിയ്ക്ക് സാധിയ്ക്കുമോയെന്നും ചോദിച്ചു.
ടിപി വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായി വരുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നടക്കുന്നതൊന്നും താനറിയുന്നില്ലെന്ന തരത്തില്‍ ടിപി വധത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് വിഎസ് പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ ടി പി വധവുമായി ബന്ധപ്പെട്ട് ഭാര്യ രമയെ കോടതി ബുധനാഴ്ച വിസ്തരിച്ചു.
കേസിലെ എട്ടാം സാക്ഷിയും ആര്‍എംപി ഒഞ്ചിയം ഏരിയ സെക്രട്ടറിയുമായ എന്‍ വേണുവിനെ സക്ഷിവിസ്താരത്തില്‍ നിന്നും പ്രോസിക്യൂഷന്‍ ഒഴിവാക്കിയിട്ടുണ്ട്. വേണുവിനെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി. കുമാരന്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. ടിപിയുടെ മകനെയും സാക്ഷി വിസ്താരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.


Click it and Unblock the Notifications