ബീഫെന്ന് പറഞ്ഞ് കഴുതയിറച്ചിയും പന്നിയിറച്ചിയും

പരിശോധനയ്ക്ക് വിധേയമാക്കിയ 28 ശതമാനം ഉല്‍പ്പന്നങ്ങളിലും സോയയും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നുണ്ട്. 37 ശതമാനം വസ്തുക്കളില്‍ പന്നിയിറച്ചിയുടെയും 23 ശതമാനം വസ്തുക്കളില്‍ ലേബലില്‍ പരാമര്‍ശിക്കാത്ത ഇനങ്ങലും കണ്ടെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാംസവിഭവങ്ങളിലെ തെറ്റിദ്ധരിപ്പിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ സര്വ്വസാധാരണമാണെന്നാണു പഠനം പറയുന്നത്. ഇതിലൂടെ ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പുറത്തെഴുതണമെന്ന വ്യവസ്ഥ ലംഘിയ്ക്കുകയും ആരോഗ്യപ്രശ്നഹ്ങള് സൃഷ്ടിക്കുകയും മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും പഠനം നടത്തിയ സംഘം ചൂണ്ടിക്കാണിക്കുന്നു.
സോസേജ്, ബര്‍ഗര്‍ എന്നിവയ്ക്കുപയോഗിക്കുന്ന മാംസത്തിലാണ് കൂടുതലായും കലര്‍പ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഉപയോഗിക്കുന്ന മാംസം മിക്കവാറും അരച്ചെടുത്ത് പൊരിയ്ക്കുകയോ ഗ്രില്‍ ചെയ്യുകയോ മറ്റോ ആണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാകംചെയ്തുകഴിഞ്ഞ് കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.
ഇസ്ലാം മതസ്ഥര്‍ക്കും ജൂതമതസ്ഥര്‍ക്കും വിശ്വാസസംഹിതപ്രകാരം പന്നിയിറച്ചി ഉപയോഗിക്കാന്‍ പാടില്ല. അതേസമയം തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്ന ഈ മാംസവിഭവങ്ങളൊന്നും കഴിക്കാന്‍ പാടില്ലാത്തവയല്ലെന്നും കഴുത, പന്നി, എരുമ എന്നിവയുടെ മാംസം ആരോഗ്യത്തിന് ഹാനികരമല്ലെന്നും പഠനസംഘം വ്യക്തമാക്കിയിട്ടുണ്ട്.
മാട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുതിര ഇറച്ചി വിതരണം ചെയ്യുന്നതുസംബന്ധിച്ച് യൂറോപ്പില്‍ പ്രശ്നം പടരുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിലും സമാനമായ പ്രശ്നം ഉയര്‍ന്നിരിക്കുന്നത്. കുതിരമാംസത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രമുഖ സ്വിസ് കമ്പനിയായ ഇകിയ 14 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഗലകളെല്ലാം വില്‍പ്പനയ്ക്ക് വച്ച മാട്ടിറച്ചി വിഭവങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications