കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫെന്ന് പറഞ്ഞ് കഴുതയിറച്ചിയും പന്നിയിറച്ചിയും

  • By Super
Google Oneindia Malayalam News

Meat
ജൊഹനാസ്ബര്‍ഗ്: പോത്തിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദക്ഷിണാഫ്രിക്കയില്‍ വ്യാപകമായി എരുമ, കഴുത, ആട് എന്നിവയുടെ മാംസം വിറ്റഴിയ്ക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. സ്‌റ്റെലന്‍ബോഷ് സര്‍വ്വകലാശാലയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പഠനത്തിനായി എടുത്ത 139 മാതൃകകളില്‍ 99 എണ്ണത്തിലും ഉല്‍പ്പന്നത്തിന്റെ കവറില്‍ പരാമര്‍ശിക്കാത്ത വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായിട്ടാണത്രേ കണ്ടെത്തിയിരിക്കുന്നത്.

പരിശോധനയ്ക്ക് വിധേയമാക്കിയ 28 ശതമാനം ഉല്‍പ്പന്നങ്ങളിലും സോയയും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നുണ്ട്. 37 ശതമാനം വസ്തുക്കളില്‍ പന്നിയിറച്ചിയുടെയും 23 ശതമാനം വസ്തുക്കളില്‍ ലേബലില്‍ പരാമര്‍ശിക്കാത്ത ഇനങ്ങലും കണ്ടെത്തിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാംസവിഭവങ്ങളിലെ തെറ്റിദ്ധരിപ്പിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ സര്‍വ്വസാധാരണമാണെന്നാണു പഠനം പറയുന്നത്. ഇതിലൂടെ ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പുറത്തെഴുതണമെന്ന വ്യവസ്ഥ ലംഘിയ്ക്കുകയും ആരോഗ്യപ്രശ്‌നഹ്ങള്‍ സൃഷ്ടിക്കുകയും മതപരമായ വികാരങ്ങള്‍ വ്രണപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും പഠനം നടത്തിയ സംഘം ചൂണ്ടിക്കാണിക്കുന്നു.

സോസേജ്, ബര്‍ഗര്‍ എന്നിവയ്ക്കുപയോഗിക്കുന്ന മാംസത്തിലാണ് കൂടുതലായും കലര്‍പ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഉപയോഗിക്കുന്ന മാംസം മിക്കവാറും അരച്ചെടുത്ത് പൊരിയ്ക്കുകയോ ഗ്രില്‍ ചെയ്യുകയോ മറ്റോ ആണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാകംചെയ്തുകഴിഞ്ഞ് കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

ഇസ്ലാം മതസ്ഥര്‍ക്കും ജൂതമതസ്ഥര്‍ക്കും വിശ്വാസസംഹിതപ്രകാരം പന്നിയിറച്ചി ഉപയോഗിക്കാന്‍ പാടില്ല. അതേസമയം തെറ്റിദ്ധരിപ്പിച്ച് വില്‍ക്കുന്ന ഈ മാംസവിഭവങ്ങളൊന്നും കഴിക്കാന്‍ പാടില്ലാത്തവയല്ലെന്നും കഴുത, പന്നി, എരുമ എന്നിവയുടെ മാംസം ആരോഗ്യത്തിന് ഹാനികരമല്ലെന്നും പഠനസംഘം വ്യക്തമാക്കിയിട്ടുണ്ട്.

മാട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുതിര ഇറച്ചി വിതരണം ചെയ്യുന്നതുസംബന്ധിച്ച് യൂറോപ്പില്‍ പ്രശ്‌നം പടരുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിലും സമാനമായ പ്രശ്‌നം ഉയര്‍ന്നിരിക്കുന്നത്. കുതിരമാംസത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രമുഖ സ്വിസ് കമ്പനിയായ ഇകിയ 14 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ബ്രിട്ടനിലെ പ്രമുഖ റീട്ടെയില്‍ ശൃംഗലകളെല്ലാം വില്‍പ്പനയ്ക്ക് വച്ച മാട്ടിറച്ചി വിഭവങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

English summary
Donkey, water buffalo and goat meat have been sold as burgers and sausages in South Africa, a study says. A study published by the local Stellenbosch University found that 99 of 139 samples contained species not declared in the product label.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X