വിവാഹപൂര്‍വ്വബന്ധം: 15കാരിയ്ക്ക് 100 ചാട്ടവാറടി

ഇപ്പോള്‍ ശിക്ഷ വിധിച്ചെങ്കിലും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതിനുശേഷംമാത്രമേ ചാട്ടാവാറടി ശിക്ഷ നടപ്പാക്കൂവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയുമായി ബന്ധപുലര്‍ത്തിയെന്നു പറയുന്നയാള്‍ക്ക് ശിക്ഷ ലഭിയ്ക്കുമോയെന്നകാര്യം കോടതി വ്യക്തമാക്കിയിട്ടില്ല. ഇസ്ലാമിക നിയമപ്രകാരം വിവാഹപൂര്‍വ ലൈംഗികത കടുത്ത കുറ്റമാണ്. ഇപ്പോള്‍ നിലവിലുള്ള മാനഭംഗക്കേസ് തെളിഞ്ഞാല്‍ പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് 25 വര്‍ഷം വരെയെങ്കിലും തടവുശിക്ഷ ലഭിക്കും.
ഇതിനിടെ രണ്ടാനച്ഛന്റെ തുടര്‍ച്ചയായ പീഡനംമൂലം മാനസികമായി തളര്‍ന്ന കുട്ടിയെ മറ്റൊരു കുറ്റം ചുമത്തി ശിക്ഷിയ്ക്കന്നതിനെ മാലിദ്വീപിലെ വലതുപക്ഷം അപലപിച്ചു. ശിക്ഷയുടെ കാര്യത്തില്‍ അല്‍പം ഇളവു നല്‍കാമായിരുന്നുവെന്ന് സര്‍ക്കാറും അഭിപ്രായപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ കുറ്റവാളിയായി കാണാതെ ഇരയായി കാണണമെന്ന് പ്രസിഡന്റ് മൊഹമ്മദ് വഹീദിന്റെ വക്താവ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications