അമിത വില, ഐആര്‍സിടിസിക്ക് 10ലക്ഷം രൂപ പിഴ

ദില്ലി സ്വദേശികളായ രണ്ടു ഉപഭോക്താക്കളുടെ പരാതിയിലാണ് ദില്ലി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് അഞ്ചു ലക്ഷം രൂപ വീതം പിഴ വിധിച്ചത്. 12 രൂപയുടെ 'മാസ' 15 രൂപയ്ക്ക് വിറ്റുവെന്ന് കാണിച്ച് സച്ചിന്‍ ധിമാന്‍, ശരണ്യ എന്നിവരാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്. പിഴ തുകയായ 10 ലക്ഷം രൂപ സംസ്ഥാന ലീഗല്‍ സര്‍വീസസ് സൊസൈറ്റില്‍ അടയ്ക്കണമെന്നും പതിനായിരം രൂപ വീതം പരാതിക്കാര്‍ക്ക് നല്‍കണമെന്നുമാണ് വിധി.
ഐആര്‍സിടിസി ഒരു സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമാണെന്നും ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനം ഇത്തരത്തില്‍ അമിത വില ഈടാക്കിയത് ഗുരുതരമായ കുറ്റമാണെന്നും ഫോറം ചൂണ്ടികാട്ടി. സ്വകാര്യ കമ്പനികളപ്പോലെ തരംതാഴരുതെന്നും സികെ ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.












Click it and Unblock the Notifications