കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ സൂചനാപണിമുടക്ക് തുടങ്ങി

Google Oneindia Malayalam News

Strike
തിരുവനന്തപുരം: സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടത്തുന്നു.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ(കെജിഎംഒഎ) നേതൃത്വത്തില്‍ നടക്കുന്ന സമരം ഒപി വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗമൊഴികെയുള്ള ആശുപത്രി സേവനങ്ങളൊന്നും തന്നെ ലഭ്യമാകാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റിയത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നാരോപിച്ചാണ് സമരം. സ്ഥലമാറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ബുധനാഴ്ച മുതല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സമരം നടക്കുകയാണ്.

പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് നാലുമുതല്‍ താലൂക്ക് ആശുപത്രിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന ഭീഷണിമുഴക്കിയിട്ടുണ്ട്.

English summary
The doctors in the state will boycott work on Friday in protest against the transfer of the superintendent of the Cherthala Taluk Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X