ആദിവാസികള്‍ക്കായി ഇതാ ഫ്ളാറ്റ് വരുന്നു

വീടുകള്‍ പൊളിച്ചുമാറ്റിയതിനെത്തുടര്‍ന്ന് ആദിവാസി കുടുംബങ്ങളെ മുണ്ടേരില്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. പ്രവൃത്തി തുടങ്ങി ഒരു വര്‍ഷത്തിനകം ഫ്ളാറ്റുകള്‍ ആദിവാസികള്‍ക്ക് കൈമാറാനാകുമെന്നാണ് നഗരസഭാധികൃതര്‍ പറയുന്നത്. ഒന്നരക്കോടി രൂപയാണ് ഫഌറ്റ് പദ്ധതിയുടെ അടങ്കല്‍. ഇതില്‍ 65 ലക്ഷം രൂപ ലഭിക്കുക കേന്ദ്രാവിഷ്‌കൃത പിന്നാക്ക പ്രദേശ ഗ്രാന്റ് ഫണ്ടില്‍നിന്നാണ്. പട്ടികവര്‍ഗക്ഷേമ വകുപ്പ് 43 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. നഗരസഭയുടെ തനതുഫണ്ടിലേതാണ് ബാക്കി തുക.
ഒന്നും രണ്ടും കിടപ്പുമുറികളും അടുക്കള, സിറ്റൗട്ട്, ബാത്ത്‌റൂം സൗകര്യവും ഉള്ളതായിരിക്കും ഫ്ളാറ്റുകള്‍. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കാണ് രണ്ട് കിടിപ്പുമുറികളുള്ള ഫ്ളാറ്റ് അനുവദിക്കുക. ഒന്നിലധികം കുടുംബങ്ങള്‍ ഉള്ളതായിരുന്നു ഓണിവയലിലെ ചില വീടുകള്‍. ഫ്ളാറ്റുകളില്‍ എട്ടെണ്ണം രണ്ട് കിടപ്പുമുറികളുള്ളതായിരിക്കും.












Click it and Unblock the Notifications