ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: എംവിആര്‍

ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോയവര്‍ മടങ്ങി വരുന്നതിനോട് തുറന്നസമീപനമാണുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ത്യാവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ നിയമനത്തോട് സിഎംപി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. പല വിഷയങ്ങളിലും യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം എംവി രാഘവനടക്കമുള്ള നേതാക്കള്‍ പരസ്യമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് അഞ്ചിനു ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ യുഡിഎഫില്‍ തുടരണോ എന്ന കാര്യത്തില്‍
തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ഏത് വിധേനയും യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായതിനു തൊട്ടുപിറകയുള്ള ഈ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രാധാന്യം കൂടുതലാണ്.












Click it and Unblock the Notifications