കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: എംവിആര്‍

Google Oneindia Malayalam News

MV Raghavan
കണ്ണൂര്‍: ഇടതുമുന്നണിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സിഎംപി) നേതാവ് എംവി രാഘവന്‍. ഇടതു പാര്‍ട്ടികളുടെ നയസമീപനം ഒന്നാണ്. ഇത്തരം പാര്‍ട്ടികള്‍ക്ക് ലയനത്തിലൂടെയല്ലാതെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. പരസ്പരം സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന് ഇടതുമുന്നണിയുടെ നേതൃത്വം അഭ്യര്‍ത്ഥിച്ചാല്‍ അക്കാര്യം പരിഗണിക്കും. എല്‍ഡിഎഫ് ജനങ്ങളുടെ കൂടെയാണെങ്കില്‍ സിഎംപി പിന്തുണയ്ക്കുക തന്നെ ചെയ്യും.

ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോയവര്‍ മടങ്ങി വരുന്നതിനോട് തുറന്നസമീപനമാണുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ത്യാവിഷന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ നിയമനത്തോട് സിഎംപി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. പല വിഷയങ്ങളിലും യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസം എംവി രാഘവനടക്കമുള്ള നേതാക്കള്‍ പരസ്യമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ച്ച് അഞ്ചിനു ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ യുഡിഎഫില്‍ തുടരണോ എന്ന കാര്യത്തില്‍
തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഏത് വിധേനയും യുഡിഎഫ് സര്‍ക്കാറിനെ താഴെയിറക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായതിനു തൊട്ടുപിറകയുള്ള ഈ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രാധാന്യം കൂടുതലാണ്.

English summary
CMP general secretary M V Raghavan said that he is ready to hold talks with the Left Front leaders if they approach him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X