'താലിബാന് ക്രുരതയ്ക്കു' ഒരു പുതിയ മുഖം

മൂന്ന് വര്‍ഷത്തെ ചികിത്സക്കു ശേഷം കൃത്രിമ മൂക്ക് ഘടിപ്പിച്ച യുവതി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാഷിങ്ടണിലെ മേരിലാന്‍ഡ് ഹോസ്പിറ്റലില്‍ വെച്ചാണ് ഈ 19കാരിക്ക് കൃത്രിമ മൂക്ക് ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നെറ്റിയും മൂക്കുമെല്ലാം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ആയിഷയുടെ തൊലിക്ക് ഉള്ളില്‍ ഒരു സിലിക്കണ്‍ ഷെല്‍ വെച്ചാണ് പുതിയ ചികില്‍സ നടത്തിയതെന്ന് മേരിലാന്‍ഡ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്ജന് അറിയിച്ചു. ആ ഷെല്ലിന് ഉള്ളിലേക്ക് ഫഌയിഡ് കടത്തി വിട്ടു മെല്ലെ തൊലി വികസിപ്പിക്കുന്ന ചികില്‍സയിലൂടെയാണ് കൃത്രിമ മൂക്ക് സാധ്യമാക്കിയത്. മൂക്കിനു സൌന്ദര്യം നല്കാന് വേണ്ടി കൂടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൈത്തണ്ടയില്‍ നിന്നും തൊലിയെടുത്തു മുഖത്തും മൂക്കിലും വെച്ച് പിടിപ്പിച്ചു.
പീഡനത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ ശക്തരാവണമെന്നാണ് തനിക്ക് ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളോട് പറയാനുള്ളതെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് ലോകം ആയിഷയെ കാണുന്നത്. എല്ലാ ദിവസവും താന്‍ ഭര്‍ത്താവിനാലും അദ്ദേഹത്തിന്റെ കുടുംബത്താലും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ആയിഷ പറയുന്നു. ഒരു ദിവസം പീഡനം അസഹ്യമായപ്പോള്‍ മരിക്കണം എന്ന് തീരുമാനിച്ചാണ് വീട് വിട്ട് ഓടി പോയത് എന്നാല്‍ അവര്‍ തന്നെ പിടിക്കുകയും കൂടുതല്‍ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി ആയിഷ പറഞ്ഞു.
ജീവിതത്തില്‍ സംഭവിച്ച എല്ലാ കറുത്ത അദ്ധ്യായങ്ങളും മറക്കാന്‍ ശ്രമിച്ചു കൊണ്ട് ആയിഷ ഇപ്പോള്‍ അമേരിക്കയില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ്. താനിപ്പോള്‍ വളരെ സന്തോഷവതി ആണെന്നും ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണെന്നും ആയിഷ പറയുന്നു
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications