കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താലിബാന്‍ ക്രുരതയ്ക്കു' ഒരു പുതിയ മുഖം

  • By Leena Thomas
Google Oneindia Malayalam News

Afghan Woman
ന്യൂയോര്‍ക്ക്: ഭര്‍ത്താവിന്റെ കൊടിയ പീഡനത്തിനിരയായി മൂക്ക് മുറിഞ്ഞ അഫ്ഗാന്‍ യുവതിയെ പെട്ടെന്നാരും മറക്കാനിടയില്ല. ടൈം മാഗസിന്റെ കവര്‍ഗേളായി വന്ന ആയിഷ മുഹമ്മദ് സായി. താലിബാന്‍ ക്രൂരതയുടെ ഭീകരത നിറഞ്ഞ മുഖമാണ് അന്ന് ലോകം ആ ഫോട്ടോയില്‍ കണ്ടത്. യുവതിയുടെ മൂക്കും ചെവിയും മുറിച്ചെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മൂന്ന് വര്‍ഷമായെങ്കിലും ആ ചിത്രം ഇന്നും ജനങ്ങളുടെ മനസ്സില്‍ മങ്ങാതെ കിടപ്പുണ്ട്..

മൂന്ന് വര്‍ഷത്തെ ചികിത്സക്കു ശേഷം കൃത്രിമ മൂക്ക് ഘടിപ്പിച്ച യുവതി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വാഷിങ്ടണിലെ മേരിലാന്‍ഡ് ഹോസ്പിറ്റലില്‍ വെച്ചാണ് ഈ 19കാരിക്ക് കൃത്രിമ മൂക്ക് ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നെറ്റിയും മൂക്കുമെല്ലാം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ആയിഷയുടെ തൊലിക്ക് ഉള്ളില്‍ ഒരു സിലിക്കണ്‍ ഷെല്‍ വെച്ചാണ് പുതിയ ചികില്‍സ നടത്തിയതെന്ന് മേരിലാന്‍ഡ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജന്‍ അറിയിച്ചു. ആ ഷെല്ലിന് ഉള്ളിലേക്ക് ഫഌയിഡ് കടത്തി വിട്ടു മെല്ലെ തൊലി വികസിപ്പിക്കുന്ന ചികില്‍സയിലൂടെയാണ് കൃത്രിമ മൂക്ക് സാധ്യമാക്കിയത്. മൂക്കിനു സൌന്ദര്യം നല്‍കാന്‍ വേണ്ടി കൂടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൈത്തണ്ടയില്‍ നിന്നും തൊലിയെടുത്തു മുഖത്തും മൂക്കിലും വെച്ച് പിടിപ്പിച്ചു.

പീഡനത്തിന് ഇരയാവുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ ശക്തരാവണമെന്നാണ് തനിക്ക് ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളോട് പറയാനുള്ളതെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് ലോകം ആയിഷയെ കാണുന്നത്. എല്ലാ ദിവസവും താന്‍ ഭര്‍ത്താവിനാലും അദ്ദേഹത്തിന്റെ കുടുംബത്താലും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ആയിഷ പറയുന്നു. ഒരു ദിവസം പീഡനം അസഹ്യമായപ്പോള്‍ മരിക്കണം എന്ന് തീരുമാനിച്ചാണ് വീട് വിട്ട് ഓടി പോയത് എന്നാല്‍ അവര്‍ തന്നെ പിടിക്കുകയും കൂടുതല്‍ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി ആയിഷ പറഞ്ഞു.

ജീവിതത്തില്‍ സംഭവിച്ച എല്ലാ കറുത്ത അദ്ധ്യായങ്ങളും മറക്കാന്‍ ശ്രമിച്ചു കൊണ്ട് ആയിഷ ഇപ്പോള്‍ അമേരിക്കയില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ്. താനിപ്പോള്‍ വളരെ സന്തോഷവതി ആണെന്നും ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണെന്നും ആയിഷ പറയുന്നു

English summary
Three years after her face was badly mutilated as for running away from her abusive husband, a young Afghan woman finally unveiled her reconstructed face to the world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X