ചൈനക്കാര്‍ക്ക് പ്രിയം കടുവ വൈനിനോട്

ചൈനീസ് മരുന്നുകളില്‍ കടുവകളുടെ എല്ലുകളും മറ്റും ഉപയോഗിക്കുന്നത് നിരോധിച്ചെങ്കിലും കടുവ വൈനുകളിന്‍മേല്‍ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കുന്ന വൈനില്‍ കടുവയുടെ എല്ലാണ് പ്രധാന വസ്തു. എത്രത്തോളം എല്ല് ഉപയോഗിച്ചു എന്നതിനനുസരിച്ച് വൈനിന്റെ വിലയ്ക്കും വ്യത്യാസം വരും. ഏകദേശം 100ഡോളര്‍ മുതല്‍ 800ഡോളര്‍ വരെയാണ് കടുവ വൈനിന്റെ വില.
ലണ്ടനിലെ എന്‍വയോണ്‍മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇതിനെകുറിച്ച് രഹസ്യ പഠനം നടത്തുകയുണ്ടായി. ഇത്രയധികം വൈനുണ്ടാക്കാന്‍ എവിടുന്ന് കടുവകളെ കിട്ടുന്നു എന്നാണ് പഠനം നടത്തിയത്. കടവയുടെ എല്ല് വൈനില്‍ കുതിര്‍ത്ത് വച്ച ശേഷം എടുത്ത് മാറ്റിയിട്ടാണ് കടുവ വൈന്‍ ഉണ്ടാക്കുന്നത്. പക്ഷേ കമ്പനി അവകാശപ്പെടുന്നത് മൊത്തമായും എല്ലുകളിലാണ് ഈ വൈന്‍ നിര്‍മ്മിക്കുന്നതെന്നാണ്.
കടുവകള്‍ക്ക് വംശ നാശം നേരിടുന്ന സാഹചര്യത്തില്‍ കടുവളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കുക കൂടി ചെയ്യുന്നുണ്ട് ചൈന സര്‍ക്കാര്‍. ഇതു തുടര്‍ന്നാല്‍ ഈ ജീവിക്ക് വംശനാശം നേരിടുമെന്നും അതിനാല്‍ നിയമം കുറെക്കൂടി കര്‍ക്കശമാക്കണമെന്നും മൃഗ സ്‌നേഹികള്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിനായി ഒരു കടുവാവേട്ട വിരുദ്ധ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരിക്കുകയാണ് ചൈനയിലെ മൃഗസ്‌നേഹികളുടെ കൂട്ടായ്മ.
അതേ സമയം തന്നെ കടുവ വേട്ട നിരോധിച്ചു കൊണ്ട് 15 വര്‍ഷമായി ചൈനയില്‍ നിയമം നിലവിലുണ്ടെങ്കിലും പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കടുവ വേട്ട തുടരുകയാണ്. ചൈനീസ് സര്‍ക്കാര്‍ കടുവക്ക് നേരെയുള്ള വിലക്ക് ആദ്യമായി കൊണ്ടു വരുന്നത് 1993 ലായിരുന്നു.
കടുവ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ തുകകളാണ് ഇന്ത്യയിലെയും നേപ്പാളിലെയും ചൈനയിലേയും ബംഗ്ലാദേശിലെയും വേട്ടക്കാര്‍ക്ക് പ്രോത്സാഹനം. ചൈനയില്‍ മാത്രമല്ല പല രാജ്യങ്ങളിലും കടുവത്തോലും എല്ലും പ്രിയപ്പെട്ട വസ്തുക്കളാണ്. കടുവാത്തോലും രക്തവും തിബത്തിലെ ഏറ്റവും പ്രിയങ്കരമായ വസ്തുക്കളാണ്.












Click it and Unblock the Notifications