കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഴിയെടുത്തില്ലെങ്കില്‍ നിരാഹാരം: രാജ

Google Oneindia Malayalam News

ദില്ലി: ടുജി സ്‌പെക്ട്രം അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുന്ന സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ മൊഴി നല്‍കാന്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റിനു മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിരാഹാരം കിടക്കുമെന്ന് ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ എ രാജ.

മൊഴി നല്‍കുന്നതിനുവേണ്ടി ജെപിസി അധ്യക്ഷന്‍ പിസി ചാക്കോയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പരിഹാരമാകാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ മീരാകുമാറിനോടും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചതാണ്.

Raja

രാജ ജെപിസിയ്ക്ക് മുന്നിലെത്തി മൊഴികൊടുക്കുന്നത് കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും അംഗീകരിക്കാവുന്ന കാര്യമല്ല. കാരണം സംയുക്ത സമിതിയ്ക്ക് മുന്നില്‍ രാജ എന്ത് മൊഴി കൊടുക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതതയും ഇല്ല. ടുജി സ്‌പെക്ട്രം അഴിമതി രാജയില്‍ തന്നെ ഒതുങ്ങണമെന്നാണ് കോണ്‍ഗ്രസും ഡിഎംകെയും ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ പേര് രാജ ഇതിലേക്ക് വലിച്ചിഴയ്ക്കുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിനുള്ളത്.

ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം അഴിമതി കൂടി ചേര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടി ആശങ്കപ്പെടുന്നു. കഴിയുന്നതും രാജയെ ജെപിസിയ്ക്ക് മുന്നില്‍ എത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസും ഡിഎംകെയും ശ്രമിക്കുന്നത്. പക്ഷേ, മുഖ്യ കുറ്റാരോപിതനായ രാജയുടെ മൊഴി സ്വീകരിക്കാതെ അന്വേഷണം തുടരുന്നതിനോട് കമ്മിറ്റിയിലെ പലര്‍ക്കും ശക്തമായ വിയോജിപ്പുണ്ട്.

English summary
A Raja of the DMK has threatened to go on hunger strike below the Gandhi statue at Gate 1 of Parliament unless he is allowed to appear before the Joint Parliamentary Committee (JPC) probing alleged irregularities in allocation of 2G spectrum during his tenure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X