കെഎസ്ആര്‍ടിസി: സാമ്പത്തിക പ്രതിസന്ധി രൂക്ഷം
കഴിഞ്ഞ കുറെ മാസങ്ങളായി കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഡീസലിനുള്ള വിലനിയന്ത്രണം ഒഴിവാക്കിയതോടെ പ്രശ്നം വീണ്ടും വഷളായിരിക്കുകയാണ്. വന്‍കിട ഉപഭോക്താക്കള്‍ ഡീസല്‍ വില അധികം നല്‍കണമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലപാടാണ് ഇതിനു കാരണം.
ഡീസലിന്റെ വിലനിയന്ത്രണം ഒഴിവാക്കിയതിനു തൊട്ടുപിറകെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വിലയില്‍ 11.50 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. ഫെബ്രുവരി 16ന് വീണ്ടും ഒരു ചെറിയ തുക കൂട്ടി.
അതിനു പുറമെയാണ് അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില വര്‍ധിച്ചുവെന്ന കാരണം പറഞ്ഞ് വെള്ളിയാഴ്ച ലിറ്ററിന് 1.22 രൂപ അധികം വാങ്ങാന്‍ തുടങ്ങിയത്. സാധാരണക്കാര്‍ 50 രൂപയ്ക്കടുത്ത് ലിറ്ററിന് നല്കുമ്പോള് കെഎസ്ആര്‍ടിസി 63.5 രൂപയോളം നല്‍കണമെന്ന് ചുരുക്കം.

ഫെബ്രുവരി മാസം ജീവനക്കാര്‍ക്ക് നല്‍കേണ്ട പെന്ഷന് ഇതുവരെ നല്‍കിയിട്ടില്ല. ഒരു ദിവസം 2.25 കോടിയോളം നഷ്ടം സഹിച്ചാണ് കെഎസ്ആര്‍ടിസി ഓടുന്നത്. പുതിയ നിരക്ക് വര്‍ധന നഷ്ടത്തിന്റെ കണക്ക് വര്‍ധിപ്പിക്കുയാണ് ചെയ്യുന്നത്.
വെളളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനയാണിത്. പെട്രോളിന്റെ വിലയില്‍ 1.40 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഫെബ്രുവരി 16ന് പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയും കൂട്ടിയിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications