കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ആര്‍ടിസി: സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Google Oneindia Malayalam News

കഴിഞ്ഞ കുറെ മാസങ്ങളായി കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഡീസലിനുള്ള വിലനിയന്ത്രണം ഒഴിവാക്കിയതോടെ പ്രശ്‌നം വീണ്ടും വഷളായിരിക്കുകയാണ്. വന്‍കിട ഉപഭോക്താക്കള്‍ ഡീസല്‍ വില അധികം നല്‍കണമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലപാടാണ് ഇതിനു കാരണം.

ഡീസലിന്റെ വിലനിയന്ത്രണം ഒഴിവാക്കിയതിനു തൊട്ടുപിറകെ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വിലയില്‍ 11.50 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. ഫെബ്രുവരി 16ന് വീണ്ടും ഒരു ചെറിയ തുക കൂട്ടി.

അതിനു പുറമെയാണ് അന്താരാഷ്ട്രവിപണിയില്‍ എണ്ണ വില വര്‍ധിച്ചുവെന്ന കാരണം പറഞ്ഞ് വെള്ളിയാഴ്ച ലിറ്ററിന് 1.22 രൂപ അധികം വാങ്ങാന്‍ തുടങ്ങിയത്. സാധാരണക്കാര്‍ 50 രൂപയ്ക്കടുത്ത് ലിറ്ററിന് നല്‍കുമ്പോള്‍ കെഎസ്ആര്‍ടിസി 63.5 രൂപയോളം നല്‍കണമെന്ന് ചുരുക്കം.

KSRTC Crisis

ഫെബ്രുവരി മാസം ജീവനക്കാര്‍ക്ക് നല്‍കേണ്ട പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല. ഒരു ദിവസം 2.25 കോടിയോളം നഷ്ടം സഹിച്ചാണ് കെഎസ്ആര്‍ടിസി ഓടുന്നത്. പുതിയ നിരക്ക് വര്‍ധന നഷ്ടത്തിന്റെ കണക്ക് വര്‍ധിപ്പിക്കുയാണ് ചെയ്യുന്നത്.

വെളളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനയാണിത്. പെട്രോളിന്റെ വിലയില്‍ 1.40 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ഫെബ്രുവരി 16ന് പെട്രോളിന് ഒന്നര രൂപയും ഡീസലിന് 45 പൈസയും കൂട്ടിയിരുന്നു.

English summary
The withdrawal of diesel subsidy has left a deep gash in the pockets of the already-stumbling Kerala State Road Transport Corporation (KSRTC)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X