പടക്കനിര്‍മാണശാലയില്‍ തീപ്പിടുത്തം, മരണം ഏഴായി

ചെര്‍പ്പുളശ്ശേരിക്കാരായ സുകുമാരന്‍, മുസ്തഫ, സുരേഷ്, സദാനന്തന്‍, മണി, പുത്തന്‍പീടികയില്‍ മുസ്തഫ, രാമന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന് ഒരു മണിക്കൂറോളം വൈകിയാണ് സംഭവ സ്ഥലത്തെത്താന്‍ സാധിച്ചത്. നിര്‍മാണശാലയുടെ തൊട്ടടുത്തു തന്നെ ഗോഡൗണും ഉണ്ടായിരുന്നതിനാലാണ് മരണസംഖ്യ ഉയര്‍ത്തിയത്.
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ യൂനിറ്റില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. യൂനിറ്റില്‍ 15ഓളം പേര്‍ ജോലിക്കാരായിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. സ്‌ഫോടനത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടസമയത്ത് നിര്‍മാണ ഷെഡ്ഡിലുണ്ടായിരുന്ന ഏഴു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications