ബാലചന്ദ്രനെ വധിച്ചത് സൈന്യമല്ല: മഹീന്ദ രാജപക്സെ
ശ്രീലങ്ക:എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ളി പ്രഭാകരന്റെ പന്ത്രണ്ടു വയസ്സുകാരനായ പുത്രനെ വധിച്ചത് ശ്രീലങ്കന്‍ സൈന്യം അല്ലെന്ന് പ്രസിഡണ്ട് മഹീന്ദ്ര രാജപക്സെയുടെ വെളിപ്പെടുത്തല്‍. പ്രഭാകരന്റെ പന്ത്രണ്ടു വയസ്സുകാരനായ പുത്രന് ബാലചന്ദ്രന് ശ്രീലങ്കന്‍ സൈന്യത്തിന്റെ തടവിലിരിക്കുകയും അവരുടെ വെടിയേറ്റു മരിച്ചു കിടക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ്. എന്നാല്‍ ശ്രീലങ്കന്‍ പ്രസിഡണ്ട് മഹീന്ദ രാജപക്സെ ബാലചന്ദ്രന്റെ കൊലപാതകം ശ്രീലങ്കന്‍ സൈന്യം നടത്തിയതാകാന്‍ വഴിയില്ലെന്നാണ് പറയുന്നത്.
പുലികളുമായുള്ള ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ലങ്കന്‍ സൈന്യം നടത്തിയ മനുഷ്യാവകാശലംഘനത്തിന്റ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രഭാകരന്റെ മകനായ ബാലചന്ദ്രനിലൂടെ നടത്തപ്പെട്ടത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ രംഗം ഇത്രയ്ക്കും വഷളാക്കിയതെന്നും അവര്‍ ഇവിടെ ഒരു ആഭ്യന്തര കലാപം തന്നെ സൃഷ്ടിക്കാന്‍ നോക്കുകയാണെന്നും രാജപക്സെ പറഞ്ഞു. ശ്രീലങ്കയിലെ പ്രതിപക്ഷം തന്റെ മേല്‍ മനപൂര്‍വ്വം കുറ്റം ചുമത്തുകയാണെന്നും രാജ്പക്സെ പറഞ്ഞു.
ഇപ്പോള്‍ നടത്താനിരുന്ന ശ്രീലങ്കയിലെ വടക്കു കിഴക്കന്‍ പ്രവിശ്യകളിലെ തിരഞ്ഞെടുപ്പ് സെപ്തംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിവാദങ്ങള്‍ ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ലാത്തതിനാലാണ് തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാല് നൂറ്റാണ്ടിലേറെക്കാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം അവസാനിച്ചത് ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളുടെ മേല്‍ 2009മേയില്‍ നേടിയ വിജയത്തോടെയാണ്. രാജ്യാന്തരമാനദണ്ഡങ്ങളനുസരിച്ച് ഈ വിഷയത്തില്‍ സമഗ്രമായ ഒരന്വേഷണം യു എന്‍ മനുഷ്യാവകാശ കമ്മീഷന് നടത്തുമെന്നതില്‍ തര്‍ക്കമില്ല. അടുത്തമാസം ജനീവയില്‍ നടക്കാനിരിക്കുന്ന മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രഭാകര പുത്രന്റെ കൊലപാതകം ചര്‍ച്ചാവിഷയമാകുമെന്നത് തീര്‍ച്ചയാണ്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications