Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹ്യൂഗോ ഷാവേസിന്റെ നില അതീവഗുരുതരം

Hugo Chavez
കാരക്കസ്: വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ. നമ്മുടെ നേതാവിന്റെ നില വഷളായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ മടങ്ങി വരവിനു വേണ്ടി എല്ലാവരും പ്രാര്‍തഥിക്കണമെന്നും നിക്കോളാസ് പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

ഒരു രാജ്യം തന്നെ ഷാവേസിന്റെ മടങ്ങി വരവിനു വേണ്ടി കാത്തിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചു ഭരണാധികാരിയാണ് ഷാവേസ്. അര്‍ബുദം ബാധിച്ച ഭാഗം നീക്കം ചെയ്യുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് തവണ ശസ്ത്രക്രിയയ്ക്ക് ഷാവേസിനെ വിധേയനാക്കിയിരുന്നു. ക്യൂബയിലെ ഹവാനയില്‍ ചികിത്സയിലായിരുന്ന ഷാവേസ് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഷാവേസ് തന്നെയാണ് തന്റെ മടങ്ങി വരവ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.

14 വര്‍ഷമായി വെനസ്വേലയുടെ നേതൃപദവിയിലുള്ള ഷാവേസിനു ജൂണിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ നാളായി അദ്ദേഹം അര്‍ബുദ രോഗബാധിതനായിരുന്നു. അവസാനം നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഷാവേസിന് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി പറയുന്നു.

അടുത്ത ആറ് വര്‍ഷത്തേക്കുകൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇക്കഴിഞ്ഞ ജനവരി പത്തിനായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. 2011 ജൂണിലാണ് തനിക്ക് ക്യാന്‍സര്‍ രോഗമാണെന്ന് ഷാവേസ് ജനങ്ങളോട് വെളിപ്പെടുത്തിയത്. പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വൈസ് പ്രസിഡന്റ് മഡുറോയെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+