ഐആര്‍സിടിസി, ടിക്കറ്റ് ബുക്കിങില്‍ റെക്കോഡ്

ഫലപ്രദമായ സേവനം നല്‍കാന്‍ കഴിയാത്തതിനാല്‍ നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നതിനിടെയാണ് ഐആര്‍സിടിസിയുടെ ഈ തകര്‍പ്പന്‍ പ്രകടനം. തത്കാല്‍ ബുക്കിങിനും സീസണ്‍ ബുക്കിങിനും യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന പരാതികളുണ്ടായിരുന്നു.
വെബ്‌സൈറ്റ് മെച്ചപ്പെടുത്തുന്നതിനായി മൊത്തം ആറര കോടി രൂപയോളം കോര്‍പ്പറേഷന്‍ മാറ്റിവെച്ചിട്ടുണ്ട്. വെബ്‌സൈറ്റ് നവീകരണത്തിനായി മൂന്നര കോടിയും സോഫ്റ്റ്‌വെയര്‍ ലൈസന്‍സ്, ഡാറ്റ സ്റ്റോറേജ് എന്നിവയ്ക്കായി മൂന്നു കോടിയും ഉപയോഗിക്കാനാണ് പദ്ധതി.
64ജിബി റാമുള്ള പടുക്കൂറ്റന്‍ സെര്‍വറിലേക്ക് ഡാറ്റകള്‍ മാറ്റികൊണ്ടിരിക്കുകയാണ്. നേരത്തെ 8ജിബി റാമുള്ള സെര്‍വറിലാണുണ്ടായിരുന്നത്. മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ തത്കാല്‍ ടിക്കറ്റ് വില്‍പ്പനയില്‍ 40 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റ് നവീകരിക്കുന്നതിനായി പൊതുബജറ്റിലും നിര്‍ദ്ദേശമുണ്ടായിരുന്നു. നിലവില്‍ മിനിറ്റില്‍ 2000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഇത് 7000ആയി ഉയര്‍ത്താനാണ് പദ്ധതി.












Click it and Unblock the Notifications