ഒറീസ്സയില്‍ സ്‌ഫോടനം, നാലുമരണം

ജെനെ(32). നാബാനു മണ്ഡല്‍(32), നരഹരി സാഹു(52), ലക്ഷ്മണ്‍ പര്‍മാണിക്(50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ജെനെ സംഭവസ്ഥലത്തുവെച്ചും മറ്റുള്ള ആശുപത്രിയിലേക്കുള്ള യാത്രക്കിടെയുമാണ് മരിച്ചത്.
സ്‌ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്-പോലിസ് സൂപ്രണ്ട് സത്യബ്രത അറിയിച്ചു.
കമ്പനിയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് പിപിഎസ്എസ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
പ്രക്ഷോഭസമിതിയുടെ അധ്യക്ഷന്‍ അഭയ് സാഹു ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. പ്ലാന്റിനുവേണ്ടി ജില്ലാ ഭരണകൂടം സ്ഥലമേറ്റെടുക്കുന്നത് ആരംഭിപ്പിച്ചതിനാല്‍ പ്രക്ഷോഭപരിപാടികള്‍ ആലോചിക്കുന്നതിനായി യോഗം ചേര്‍ന്നതായിരുന്നു നാലു സജീവപ്രവര്‍ത്തകരും.
തീരദേശ ജില്ലയായ ജഗത്‌സിങ്പൂരില്‍ വന പ്രദേശം വെട്ടിത്തെളിച്ച് കമ്പനി വരുന്നതിനെതിരേയാണ് ജനങ്ങളുടെ പ്രക്ഷോഭം. സര്‍ക്കാര്‍ ബലം പ്രയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നിരവധി തവണ ശ്രമിച്ചിരുന്നെങ്കിലും ജനങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.












Click it and Unblock the Notifications