സന്തോഷ് ട്രോഫി: ഷൂട്ടൗട്ടില്‍ കേരളം തോറ്റു

  • Posted By: Staff
Subscribe to Oneindia Malayalam
Santosh Trophy
കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. നിലവിലുള്ള ചാംപ്യന്മാരായ സര്‍വീസസ് 4-3നാണ് അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ആതിഥേയരെ മുട്ടുകുത്തിച്ചത്.
കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം നിശ്ചിതസമയത്തും അധികസമയത്തും ടൈബ്രേക്കറിലും സമനിലയിലേക്ക് നീണ്ടതിനെ തുടര്‍ന്ന് സഡന്‍ ഡെത്തിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

സര്‍വീസസ് തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ കിരീടമാണിത്. നിലവിലുള്ള ചാംപ്യന്മാരായ സര്‍വീസസിന് കേരളം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അഞ്ചു മുന്‍നിര താരങ്ങള്‍ പരിക്കിന്റെ പിടിയിലായിരുന്നിട്ടും ചാംപ്യന്മാരെ ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ കേരളത്തിനായി.

സഡന്‍ ഡെത്തില്‍ സര്‍വീസസിന്റെ കിരണ്‍ വര്‍ഗീസ് എടുത്ത കിക്ക് വലയിലെത്തിയപ്പോള്‍ കേരളത്തിന്റെ സുര്‍ജിത്തെടുത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചു. നിര്‍ണായക വിജയ ഗോള്‍ നേടിയ കിരണും സര്‍വീസസിനുവേണ്ടി കപ്പുയര്‍ത്തിയ നായകന്‍ പിഎസ് സുമേഷും മലയാളികളാണ്.

English summary
Kerala will play against the defending champions Services in the final of Santosh Trophy football tournament as Services toppled Punjab by 3-1 in the semi-final here on Friday.
Please Wait while comments are loading...