ഫേസ്ബുക്ക് ന്യൂസ്ഫീഡ് മുഖം മിനുക്കുന്നു

കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ മാര്‍ച്ച് 7 നു നടക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ന്യൂസ്ഫീഡ് അവതരിപ്പിക്കുമെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഇതിനു മുമ്പ് ഗ്രാഫ് സെര്‍ച്ച് എന്‍ജിന്‍ എന്ന സേവനം ലഭ്യമാക്കിയിരുന്നു. ന്യൂസ് ഫീഡ് ഫേസ് ബുക്കിന്റെ എതിരാളികളായ മൈ സ്‌പേസ് അവതരിപ്പിച്ചു വിജയം നേടിയതാണ്.
ഉപഭോക്താവിന്റെ സൈറ്റില്‍ വിവരങ്ങള്‍ നല്‍കുന്ന കാര്യത്തിലും വ്യത്യസ്തമായ സമീപനം കൊണ്ടുവരാനാണ് ഫേസ് ബുക്കിന്റെ ശ്രമം. ബന്ധങ്ങള്‍ കൂടുതല്‍ തീവ്രവും പരസ്പരം തിരിച്ചറിയാനുള്ള അവസരവും നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്കായി ഫേസ് ബുക്ക് ഒരുക്കുന്നത്.
2011ലാണ് ആദ്യമായി ന്യൂസ് ഫീഡ് എന്ന ആശയം കൊണ്ടുവരുന്നത്. പിന്നീട് ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനുകളിലേക്ക് തിരിഞ്ഞു. കാരണം ഫേസ്ബുക്ക് ഉപയോഗിക്കുന്ന പകുതിയലധികം വ്യക്തികകളും മൊബൈലിലൂടെയാണ് സജീവമാകുന്നത്.












Click it and Unblock the Notifications