കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യായ കറണ്ട് ചാര്‍ജ്, കെജ്രിവാള്‍ സമരത്തിലേക്ക്

Google Oneindia Malayalam News

ദില്ലി: തലസ്ഥാനമായ ദില്ലിയില്‍ വെള്ളത്തിനും വൈദ്യുതിയ്ക്കും അന്യായമായ ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പ്രക്ഷോഭം ആരംഭിക്കുന്നു.

ചാര്‍ജ് വര്‍ധനയെ തുടര്‍ന്ന് ജനങ്ങള്‍ വട്ടംകറങ്ങുകയാണ്. എന്തു ചെയ്യണമെന്ന് അവര്‍ക്കറിയില്ല. മാര്‍ച്ച് 23 മുതല്‍ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ല് അടയ്ക്കരുതെന്ന് ദില്ലി നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നു മുതല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കുന്നുണ്ട്.

Kejriwal

ഇത്തവണ ജന്തര്‍മന്ദറില്‍ ഇരുന്നുള്ള പ്രക്ഷോഭത്തിനല്ല കെജ്രിവാള്‍ ഒരുങ്ങുന്നത്. മറിച്ച് ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയാണ് ചെയ്യുക.

ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ ഭാഗമാണ് അന്യായമായ ചാര്‍ജ് വര്‍ധനവെന്ന് എഎപി ആരോപിച്ചു. എല്ലാ തവണയും സര്‍ക്കാറില്‍ നിന്ന്‌ എന്തെങ്കിലും ആവശ്യം അംഗീകരിച്ചുകിട്ടാനാണ് സമരം നടത്താറുള്ളത്. ഇത്തവണ ജനങ്ങള്‍ക്കുവേണ്ടിയാണ് സമരം നടത്തുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്തു തരേണ്ട. അമിത ബില്ലിനെതിരേ പ്രതികരിയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ മതി.

അഴിമതിയ്‌ക്കെതിരേ കുരിശ് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കെജ്രിവാള്‍ സ്ഥാപിച്ച ആം ആദ്മി പാര്‍ട്ടി ഈ വര്‍ഷം അവസാനം നടക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

English summary
Kejriwal announces indefinite fast against rising power bills in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X