മാവോയിസ്റ്റ് വേട്ടക്കാരെ കര്‍ണാടകം മടക്കി

ഗുണ്ടറയിലെ ഫോറസ്റ്റ് ക്യാമ്പ് ഓഫീസില്‍നിന്ന് ഒരു മാസം മുന്‍പ് തോക്കുകളടക്കം ആയുധങ്ങളും യൂണിഫോമുകളും മോഷണം പോയിരുന്നു. ഇതിനു പിന്നാലെയാണ് കേരള-കര്‍ണാടക അതിര്‍ത്തി വനത്തില്‍ മാവോവാദികളെന്ന് സംശയിക്കുന്ന സായുധസംഘത്തെ കണ്ടെന്ന പ്രചാരണം ശക്തമായത്. ഇതോടെ ഗുണ്ടറയിലെ ക്യാമ്പ് ഓഫീസില്‍നിന്ന് ആയുധങ്ങളും യൂണിഫോമുകളും കടത്തിയത് മാവോവാദികളാണെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതെക്കുറിച്ചുകൂടി അന്വേഷിക്കാനായിരുന്നത്രേ കേരള വനം-പോലീസ് സേനാംഗങ്ങള്‍ ഗുണ്ടറയിലേക്ക് പുറപ്പെട്ടത്.
ബത്തേരി പോലീസ് സ്റ്റേഷനിലെയും കുറിച്യാട് റെയ്ഞ്ച് ഓഫീസിലെയും സീനിയര്‍ ഉദ്യോഗസ്ഥരടങ്ങുന്നതായിരുന്നു കേരളസംഘം. വനംവകുപ്പിന്റെ ജീപ്പിലായിരുന്നു ഇവരുടെ യാത്ര. ഉദ്യോഗസ്ഥരില്‍ ചിലര്‍ യൂണിഫോമിലുമായിരുന്നു. ബാണൂര്‍ വനത്തില്‍ കര്‍ണാടക വനം-വന്യജീവി വകുപ്പിലെ ജൂനിയര്‍ ഗാര്‍ഡിന്റെയും താത്കാലിക വാച്ചര്‍മാരുടെയും നേതൃത്വത്തിലാണ് കേരള സംഘത്തെ തടഞ്ഞത്. അന്വേഷണാര്‍ഥം ഗുണ്ടറയിലേക്ക് പോകാന്‍ കേരള സംഘത്തെ അവര്‍ അനുവദിച്ചില്ല.
കേരള സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കേരള സംഘം അന്വേഷണം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നുവത്രേ. ഈ സംഭവം ചോര്‍ന്നുപോകാതിരിക്കാന്‍ ശ്രദ്ധിച്ച കേരള ഉദ്യോഗസ്ഥര്‍ കര്‍ണാടക വനംവകുപ്പിന്റെ വാഹനങ്ങള്‍ക്ക് തന്റെ അനുമതിയില്ലാതെ പുല്പള്ളി ഭാഗത്തേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications