ഫ്രൂട്ടിയ്ക്ക് മധുരം കൂട്ടാന്‍ ഷാരൂഖ്
ഈ വേനലില്‍ ശീതളപാനീയങ്ങളായ മാസയുടെയും സ്ലൈസിന്റെയുമെല്ലാം മധുരം കുറയുകയും ഫ്രൂട്ടി അല്‍പം കൂടുതല്‍ മധുരിയ്ക്കുകയും ചെയ്യുമോ, കാര്യം വേറൊന്നുമല്ല ഈ സീസണില്‍ ഫ്രൂട്ടിയുമായി നമ്മടെ മുന്നിലെത്തുന്നത് സാക്ഷാല്‍ ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാനാണ്. അപ്പോള്‍ ഫ്രൂട്ടിയ്ക്ക് മധുരമല്‍പ്പം ഏറിയില്ലെങ്കിലല്ലേ സംശയമുള്ളു?
പാര്‍ലെ അഗ്രോ പോലൊരു കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരം വലിയൊരു നേട്ടമായിട്ടാണ് കാണുന്നതെന്നും രാജ്യമൊട്ടുക്കും ഏറെ ആരാധകരുള്ള ഫ്രൂട്ടിയുടെ മുഖമായി മാറുന്നതില്‍ താന്‍ സന്തോഷവാനാണെന്നും ഷാരൂഖ് പറയുന്നു.

ഫ്രൂട്ടിയുടെ പരസ്യങ്ങള്‍ പാനീയം പോലെതന്നെ എല്ലായ്‌പ്പോഴും ആകര്‍ഷകമാകാറുണ്ടെന്നും താനുള്‍പ്പെടുന്ന പരസ്യവും ഫ്രൂട്ടി ആരാധകര്‍ക്കും തന്റെ ആരാധകര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കിങ് ഖാന്‍ പറഞ്ഞു.
ഫ്രൂട്ടിയുടെ ഷാരൂഖ് പരസ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ദാബ്ബൂ രത്‌നാനി ആണ് അച്ചടിമാധ്യമങ്ങളിലേയ്ക്കുള്ള പരസ്യ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഫ്രൂട്ടിയുമായി ഷാരൂഖ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ വന്നുതുടങ്ങിയിട്ടുണ്ട്. പരസ്യത്തിന്റെ വീഡിയോ ഉടന്‍തന്നെ ദൃശ്യമാധ്യമങ്ങളിലെത്തുമെന്നാണ് പാര്‍ലെ അഗ്രോ അധികൃതര്‍ പറയുന്നത്. എന്തായാലും പരസ്യ ചിത്രങ്ങളില്‍ എപ്പോഴും മികച്ചപ്രകടനം നടത്താറുള്ള ഷാരൂഖ് ഫ്രൂട്ടി പരസ്യവും ജനപ്രിയമാക്കുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications