ഗുജറാത്തില്‍ ജിഹാദിന് അല്‍ക്വയ്ദ ആഹ്വാനം
ഗുജറാത്തിലെ ഹൈന്ദവ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനായി ജിഹാദിന് ഒരുങ്ങാന്‍ അല്‍ക്വയ്ദയുടെ ആഹ്വാനം. അല്‍ക്വയ്ദയുടെ ഇംഗ്‌ളീഷ് പ്രസിദ്ധീകരണമായ ഇന്‍സ്‌പെയറിലാണ് ഈ ആഹ്വാനം പടച്ചുവിട്ടിരിക്കുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഹൈന്ദവ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി മാസിക ചൂണ്ടിക്കാട്ടുന്നു.
'ഞങ്ങളെല്ലാം ഉസാമമാര്‍' എന്ന തലക്കെട്ടോടെയാണ് 58 പേജുള്ള പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. കാറുകള്‍ അഗ്‌നിക്കിരയാകുന്നതും റോഡപകടങ്ങള്‍ വര്‍ധിക്കുന്നതും അവിശ്വാസികള്‍ക്ക് എതിരേയുള്ള മുസ്‌ളീംകളുടെ പാവനസമരമാണെന്നാണ് അല്‍ക്വയ്ദ വിശേഷിപ്പിക്കുന്നത്. ഇസ്‌ളാമിക തീവ്രവാദ ഗ്രൂപ്പുകളില്‍ ഏറ്റവും സജീവമായ അല്‍ക്വയ്ദ അറേബ്യന്‍ ഉപദ്വീപുകളില്‍നിന്ന് പ്രസിദ്ധീകരിച്ചാണ് മാഗസിന്‍ പുറംലോകത്തത്തെിക്കുന്നത്. മാലിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഫ്രാന്‍സിനുള്ള അന്ത്യശാസനത്തിനും മാഗസിനില്‍ നല്‍കിയിട്ടുണ്ട്.

ഒസാമയെ കൊന്നതിലൂടെ മുസ്ലീം വിരുദ്ധരാണെന്ന് അമേരിക്ക ഉറപ്പിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലെ യുവാക്കളെ വന്‍തോതില്‍ ഈ പ്രസിദ്ധീകരണം വഴിത്തെറ്റിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമിനുവേണ്ടി സല്‍മാന്‍ റുഷ്ദിയെ കൊന്നുതള്ളണമെന്നും ഈ മാഗസിന്‍ ആഹ്വാനം ചെയ്തിരുന്നു.












Click it and Unblock the Notifications