മാനഭംഗം: പുരുഷന്‍മാത്രമേ കുറ്റക്കാരനാകൂ?

2012 ഡിസംബര്‍ 16ന് ഉണ്ടായ ദില്ലി കൂട്ടമാനഭംഗ സംഭവത്തിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായിട്ടാണ് ജസ്റ്റിസ് ജെഎസ് വര്‍മ്മ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മാനഭംഗക്കേസുകളില്‍ പ്രതിയ്ക്ക് വധശിക്ഷനല്‍കുകയല്ല നിലവിലെ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ സമിതി ഒട്ടേറെ ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുകയും ചെയ്തിരുന്നു.
16 വയസ് തികയാത്ത പെണ്‍കുട്ടിയുമായി സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കിലും കുറ്റകരമാക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. ഓര്‍ഡിനന്‍സില്‍ ബലാല്‍സംഗമെന്ന പദപ്രയോഗത്തിന് പകരം ലൈംഗികാതിക്രമം എന്ന വാക്കുപയോഗിച്ച് വിപുലമായ അര്‍ത്ഥത്തിലേയ്ക്ക് അതിന്റെ നിര്‍വ്വചനത്തെ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പുരുഷനും സ്ത്രീയും കുറ്റക്കാരായി ഭവിയ്ക്കാമെന്ന് വ്യക്തമാക്കിയതിലൂടെ ഒരര്‍ത്ഥത്തില്‍ പുതിയ നിര്‍വ്വചനം ലിംഗപരമായി നിഷ്പക്ഷമാവുകയും ചെയ്തു.
എന്നാല്‍ മാര്‍ച്ച് 7ന് വ്യാഴാഴ്ച മന്ത്രിസഭ പരിഗണിച്ചേയ്ക്കാവുന്ന പുതിയ ബില്ലില്‍ ലൈംഗികാതിക്രമങ്ങളില്‍ പുരുഷന്‍ മാത്രമേ കുറ്റക്കാരനാവുകയുള്ളുവെന്നാണ് വ്യക്തമാക്കുന്നത്. ഇതോടുകൂടി ബലാല്‍സംഗമെന്ന വാക്കിനെ ലൈംഗികാതിക്രമമെന്നാക്കി മാറ്റുകയും ഇതില്‍ പുരുഷനും സ്ത്രീയും കുറ്റക്കാരാകാമെന്നും പറഞ്ഞപ്പോഴുണ്ടായ ലിംഗപമായ നിഷ്പക്ഷത ഇല്ലാതാവും. സ്ത്രീകള്‍ക്കുകൂടി പങ്കുള്ള കേസുകളില്‍ പുരുഷന്മാര്‍ മാത്രം കുറ്റക്കാരാകുന്ന അവസ്ഥയും ഉണ്ടാകും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 സെക്ഷനില്‍ അസാധാരണമായ ലൈംഗികബന്ധങ്ങളെയും പീഡനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ഡിനന്‍സില്‍ പറഞ്ഞ മാറ്റത്തിനെതിരെ വനിതാ സംഘടനകള്‍ മുന്നോട്ടുവച്ച ആശങ്ക കണക്കിലെടുക്കേണ്ടതാണെന്ന് മനസ്സിലായതുകൊണ്ടാണ് മാറ്റം വരുത്തുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications