കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ രാജിയില്‍ തീരുമാനം വ്യാഴാഴ്ച

Google Oneindia Malayalam News

Ganesh Kumar
തിരുവനന്തപുരം: രാജിക്കത്ത് മുഖ്യമന്ത്രിയ്ക്ക് കൈമാറിയതായി വനംവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. തനിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വിശദീകരിക്കാനായി ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിനുവേണ്ടിയാണ് രാജി സന്നദ്ധത അറിയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

രാജിക്കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇക്കാര്യത്തില്‍ വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച ഗണേഷ്‌കുമാര്‍ രാജിക്കത്ത് നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറായില്ല. തത്കാലം രാജിവെയ്‌ക്കേണ്ടെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയ്ക്കുള്ളത്.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുത്തിരുന്നെങ്കിലും വിവാദവിഷയങ്ങളൊന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല. വൈകുന്നേരം ചേരുന്ന കെപിസിസി യാഗവും വിഷയം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. പിസി ജോര്‍ജ് ചീഫ് വിപ്പായി തുടരുമ്പോള്‍ മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന നിലപാടാണ് ഗണേഷ് കുമാറിനുള്ളത്.

ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചീഫ് വിപ്പ് പിസി ജോര്‍ജ് ഗണേഷ്‌കുമാറിനെതിരേ അവിഹിത ബന്ധം ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഗണേഷ്‌കുമാറിന്റെ രാജിയ്ക്ക് അടിസ്ഥാനം.

English summary
Minister K B Ganesh Kumar, facing allegations of extramarital affair, has submitted his resignation to Chief Minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X