• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വയറിലെ അര്‍ബുദം തിരിച്ചറിയാന്‍ എളുപ്പമാര്‍ഗം

  • By ശിശിര

മനുഷ്യന്‍ ഏറ്റവും ഭയത്തോടു കൂടി കാണുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം. മിക്കവാറും അര്‍ബുദങ്ങള്‍ പ്രത്യേകിച്ചു വയറിലെ അര്‍ബുദങ്ങള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ മാത്രമേ തിരിച്ചറിയൂ. അപ്പോഴെക്കും രോഗി കൈവിട്ടു പോകുമെന്ന അവസ്ഥയാണ്. എന്നാല്‍ വയറിലെ അര്‍ബുദം കണ്ടുപിടിക്കാന്‍ ശ്വാസോഛ്വാസത്തിലൂടെ കഴിയുമെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

ഇസ്രായേലിലെയും ചൈനയിലെയും ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തം നടത്തി വൈദ്യശാസ്ത്രത്തില്‍ വലിയൊരു മുന്നേറ്റം നടത്തിയത്. 130 രോഗികളില്‍ നടത്തിയ പരീക്ഷണം 90ശതമാനവും കൃത്യതയുള്ളതായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

വയറ്റിലുണ്ടാകുന്ന അര്‍ബുദങ്ങള്‍ പെട്ടെന്നു തിരിച്ചറിയാനാവുമെന്നതും, കൃത്യതയുള്ളതുമായ മാര്‍ഗ്ഗമാണിതെന്നും പ്രമുഖ മെഡിക്കല്‍ മാഗസിനായ ബ്രിട്ടീഷ് ജേണല്‍ സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് അര്‍ബുദം കൂടുതലായി കാണുന്നത്. ബ്രിട്ടനില്‍ പ്രതിവര്‍ഷം ചുരുങ്ങിയത് 7,000 പേര്‍ക്കെങ്കിലും വയറ്റില്‍ അര്‍ബുദ ബാധിതരായി എത്തുന്നുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അര്‍ബുദം മൂര്‍ദ്ദന്യാവസ്ഥയിലെത്തുമ്പോള്‍ മാത്രമാണ് പലരും ചികിത്സക്കായി എത്തുന്നത്.

അര്‍ബുദം തിരിച്ചറിയാന്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ ബൈയോപ്‌സി പോലുള്ള മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ശാസ്ത്രജഞര്‍ കണ്ടുപിടിച്ച പുതിയ ടെസ്റ്റില്‍ നിശ്വാസം മതി വായിലെ അര്‍ബുദം തിരിച്ചറിയാന്‍. അര്‍ബുദരോഗബാധയുള്ളവരുടെ വായില്‍ നിന്നു പുറത്തേക്ക് വിടുന്ന കാര്‍ബണേറ്റ് അടങ്ങിയ വായു മെഡിക്കല്‍ കിറ്റ് ഉപയോഗിച്ച് നോക്കിയാണ് ഇത് കണ്ടുപിടിക്കുന്നത്.

പണ്ടും ശാസ്ത്രജ്ഞര്‍ ശ്വസോഛ്വാസത്തിലൂടെ അര്‍ബുദങ്ങള്‍ തിരിച്ചറിയാനാകുമെന്ന് തെളിയിച്ചിട്ടുണ്ട്. ശ്വാസനാളത്തിലുണ്ടാകുന്ന കാന്‍സര്‍ വരെ ഇങ്ങനെ കണ്ടുപിടിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ഹൊസാം ഹൈക്ക് വയറ്റിലുണ്ടാകുന്ന അര്‍ബുദ്ദം കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗ്ഗമാണിതെന്ന് പറയുന്നു.

130പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 37പേര്‍ക്ക് വയറില്‍ കാന്‍സര്‍ ഉള്ളതായും 32 പേര്‍ക്ക് അള്‍സറും 61പേര്‍ക്ക വയറിനോടനുബന്ധിച്ച് അസുഖമുള്ളതായും കണ്ടുപിടിച്ചു. അഞ്ചു പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമുള്ളതായും ഈ പരീക്ഷണത്തില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ വ്യക്തികളില്‍ ഇതു പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍.

English summary
A quick and simple breath test can diagnose stomach cancer, study findings reveal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X