കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹ്യൂഗോ ഷാവേസ് അന്തരിച്ചു

Google Oneindia Malayalam News

കാരക്കസ്: വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്(58) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. കീമോ തെറാപ്പി ചികിത്സ തുടരുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടാന്‍ തുടങ്ങിയതാണ് ആരോഗ്യനില വഷളാക്കിയത്.

ഷാവെസിന്റെ നില അതീവഗുരുതരമാണെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ക്യൂബയില്‍ നിന്നും നാലു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാവേസ് ഭരണത്തിലേക്ക് തിരിച്ചുവരുമെന്നാണ് അനുയായികള്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.

Hugo Chavez

14 വര്‍ഷം വെനിസ്വേലയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷവരുന്ന ദരിദ്രജനവിഭാഗങ്ങളുടെ പ്രതീക്ഷയായിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിനെതിരേയെടുത്ത നിലപാടുകള്‍ കൊണ്ടും സോഷ്യലിസ്റ്റ് ഭരണരീതി കൊണ്ടും രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ നേടാന്‍ ഷാവേസിന് സാധിച്ചിട്ടുണ്ട്.

ബരീനാസ് പ്രവിശ്യയില്‍ റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ മകനായി ജനനം. സയന്‍സില്‍ ബിരുദം നേടിയതിനുശേഷം സൈനിക അക്കാദമിയില്‍ ചേര്‍ന്നു. മിലിട്ടറി സയന്‍സിലും എന്‍ജിനിയറിങിലും മാസ്റ്റര്‍ ബിരുദം നേടിയതിനുശേഷം സൈന്യത്തിന്റെ ഭാഗമായി. ജോലിക്കിടെ തലസ്ഥാനമായ കാരക്കസിലെ സൈമണ്‍ ബൊളിവര്‍ സര്‍വകലാശാലയില്‍ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ മറ്റൊരു ബിരുദം കൂടി നേടി. ഈ കാലം ബൊളിവെറിയനിസം എന്ന പുതു സംഘടനയുടെ തുടക്കകാലം കൂടിയായി മാറി.

പഠനത്തിനുശേഷം വീണ്ടും സൈന്യത്തിന്റെ ഭാഗമായി. എംബിആര്‍ എന്ന സംഘടനയുടെ ആവിര്‍ഭാവവും ഇക്കാലത്തായിരുന്നു. ജനങ്ങളെ കൊടിയ ദുരിതങ്ങളിലേക്ക് തള്ളിയിട്ട ആന്ദ്രെ പെരസിന്റെ ഭരണകാലത്ത് അട്ടിമറിയിലൂടെ ഭരണത്തിലെത്താന്‍ ഷാവേസ് ശ്രമിച്ചു.

എന്നാല്‍ 1992ലെ ഈ നീക്കം പരാജയപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ നീക്കം അദ്ദേഹത്തെ ഒരു രക്ഷകന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തി. പതുക്കെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായി മാറുകയും അധികാരത്തിലെത്തുകയും ചെയ്തു.

ഷാവേസ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ നാന്‍സി കോല്‍മെനര്‍സില്‍ മൂന്നു പെണ്‍കുട്ടികളുണ്ട്. റോസ വിര്‍ജിന, മരിയ ഗബ്രിയേല, റോസിനെസ്. ചരിത്ര ഗവേഷകയായ ഹെര്‍മ മാര്‍ക്‌സ്മാനാണ് രണ്ടാമത്തെ ഭാര്യ.

English summary
Venezuelan President Hugo Chavez dies of cancer at 58
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X