സേവനം വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ വെട്ടിലാകും

എന്നാല്‍ ഭരണയന്ത്രത്തിന് മൊത്തം നാണക്കേടുണ്ടാക്കുന്ന ഇത്തരം കൃത്യവിലോപം കാണിക്കുന്നവര്‍ ഇനി കുരുക്കിലാകും. സേവനം വൈകിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഉദ്യോസ്ഥരില്‍ നിന്നും പിഴ ഈടാക്കാനുള്ള നിയമം സംബന്ധിച്ച ബില്‍ മാര്‍ച്ച് 7ന് വ്യാഴാഴ്ച മന്ത്രിസഭ പരിഗണിക്കും.
ബില്‍ പ്രകാരം പെന്ഷന്, പാസ്പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ടാക്സ് റീഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സേവനം വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ കൃത്യവിലോപത്തിന്റെ ഗൗരവത്തിനനുസരിച്ച് 250 രൂപ മുതല്‍ 50,000 രൂപവരെ പിഴയൊടുക്കേണ്ടിവരും.
പൗരന്മാര്ക്ക് സമയബന്ധിതമായി സേവനം ഉറപ്പുവരുത്താനുള്ള ബില്‍ നിലവില്‍ വരുന്നതോടെ രേഖകള്‍ക്കും സേവനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പലതവണ കയറിയിറങ്ങേണ്ടിവരുന്ന പൊതുജനത്തിന്റെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കണ്ടെത്തിയാല്‍ സംസ്ഥാനത്തിനോ സെന്‍ട്രല്‍ ഗ്രീവെന്‍സ് റിഡ്രസ്സല്‍ കമ്മീഷനോ ഇക്കാര്യത്തില്‍ അന്വേഷണം നടത്താനായി ലോക്പാല്‍ സമിതിയോട് നിര്ദ്ദേശിയ്ക്കാമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ സിറ്റിസണ്‍സ് ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പൗരന്മാര്ക്ക് ലഭിക്കേണ്ട എല്ലാതരം സേവനങ്ങളെയും റിഡ്രസ്സല്‍ ഓഫ് ഗ്രീവന്‍സെസ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനാപരമായ സേവനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍, സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിയ്ക്കുന്ന എന്‍ജിഒകള്‍, സര്‍ക്കാര്‍ കമ്പനികള്‍, സര്‍ക്കാറിന്റെ പുറംകരാറുകള്‍ പ്രകാരം സേവനം നല്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം സേവനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്.
അണ്ണ ഹസാരെ ആവശ്യപ്പെടുന്ന ലോക്പാല്‍ബില്ലില്‍ പറയുന്നതിലേരെ സേവനങ്ങള്‍ സുതാര്യമാക്കാനുള്ള കാര്യങ്ങള്‍ പുതിയ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications