മദനിക്ക് ഇടക്കാല ജാമ്യം

അസുഖബാധിതനായ പിതാവിനെ കാണാനും മദനിക്ക് അനുമതിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് മദനി നാട്ടിലെത്തുക. മദനിയുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് കേരള പോലിസിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പിടിയിലായ മദനിയെ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് പിഡിപി നേതാവിനെതിരേ ചുമത്തിയിട്ടുള്ളത്.
ആദ്യവിവാഹത്തിലെ മകള്‍ ഷമീറയാണ് മാര്‍ച്ച് പത്താം തിയ്യതി വിവാഹിതയാകുന്നത്. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ. വരന്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ നിസാമാണ്. കൊട്ടിയം സുമയ്യ ഓഡിറ്റോറിയമാണ് വിവാഹവേദി.
മദനിയ്ക്ക് ജാമ്യം അനുവദിയ്ക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക സര്‍ക്കാറിന് കത്തെഴുതിയിരുന്നു.












Click it and Unblock the Notifications