Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് യാത്രക്കിടെ ഭാര്യയെ കൊലപ്പെടുത്തി

തിരുനെല്‍വേലി: ബസില്‍ യാത്രചെയ്യുന്നതിനിടെ മുപ്പത്തിയഞ്ചുകാരന്‍ ഭാര്യയെ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മാര്‍ച്ച് 6ന് ബുധനാഴ്ച വൈകീട്ടാണ് കൊലപാതകം നടന്നത്. ഇയാള്‍ പിന്നീട് കുട്ടികള്‍ക്കൊപ്പം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റമേറ്റുപറഞ്ഞു. അവിഹിതബന്ധമുള്ളതിനാലാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇവര്‍ക്ക് ആറും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്.

തിരുനെല്‍വേലി ജില്ലയിലെ വെള്ളാളന്‍കുളം സ്വദേശിയായ അയ്യംപാണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അവിഹിതബന്ധമാരോപിച്ച് ഭാര്യ പെച്ചിയമ്മാളു(30)മായി ഇയാള്‍ വഴക്കിടുക പതിവാണത്രേ. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സ്വന്തം നാടായ കല്ലിടൈകുറിച്ചിയിലുള്ള ഒരാളുമായി പെച്ചിയമ്മാള്‍ക്ക് അവിഹിതബന്ധമുണ്ട്. അയ്യംപാണ്ടി ബന്ധം കണ്ടുപിടിച്ചതോടെ പെച്ചിയമ്മാള്‍ കാമുകനുമായി സംസാരിക്കാതെയായത്രേ. ഇതില്‍ നിരാശനായ കാമുകന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പാളയംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ പനച്ചിയമ്മാള്‍ മക്കളെയും കൂട്ടി അവിടെച്ചെന്നു. അയ്യംപാടി ആവര്‍ത്തിച്ച് വിളിച്ചെങ്കിലും പെച്ചിയമ്മാള്‍ തിരിച്ചുവീട്ടിലേയ്ക്ക് വരാന്‍ തയ്യാറായില്ല.

അയല്‍ക്കാരുടെയും മറ്റും ചോദ്യങ്ങള്‍ കൂടിയതോടെ അയ്യംപാടി ബുധനാഴ്ച കാലത്ത് ആശുപത്രിയിലെത്തുകയും പെച്ചിയമ്മാളുമായി സംസാരിച്ച് തന്നോടൊപ്പം വീട്ടിലേയ്ക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് സമ്മതിച്ച പെച്ചിയമ്മാള്‍ കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഗ്രാമത്തിലേയ്ക്കുള്ള ബസില്‍ കയറി. യാത്രക്കിടെ അയ്യംപാണ്ടി കയ്യില്‍ക്കരുതിയിരുന്ന അരിവാളെത്ത് പെച്ചിയമ്മാളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. നേരത്തേതന്നെ ഭാര്യയെ കൊലപ്പെടുത്തണമെന്ന് പദ്ധതിയിട്ട ഇയാള്‍ ഒരു അവസരം കാത്തുകഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഭിഷേകപട്ടിയില്‍ എത്തുകയും കുട്ടികള്‍ ഉറങ്ങുകയും ചെയ്തപ്പോഴാണേ്രത അയ്യംപാണ്ടി ഭാര്യയെ ആക്രമിച്ചത്.

അയ്യംപാണ്ടിയുടെ പ്രവര്‍ത്തി കണ്ട് സഹയാത്രികര്‍ ഒച്ചവെച്ചപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തുകയാിയരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ബസില്‍ നിന്നും വലിച്ച് പുറത്തിടുകയും ആവര്‍ത്തിച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ജീവനറ്റെന്നുതോന്നിയ ഭാര്യയുടെ ദേഹം സംഭവസ്ഥലത്തിട്ട് ഇയാള്‍ കടന്നുകളയുകയും ചെയ്തു. പിന്നീടാണ് ഇയാള്‍ കുട്ടികളെയും കൂട്ടി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അയ്യംപാണ്ടിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+