വിവാഹമിപ്പോള്‍ ആലോചനയിലില്ല: രാഹുല്‍ ഗാന്ധി
ദില്ലി: വിവാഹം, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ യാതൊരുവിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകും, കുട്ടികളുണ്ടായാല്‍ അവരെ താന്‍ തന്റെ സ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിച്ചേയ്ക്കുമെന്നും യുവ നേതാവ് പറഞ്ഞു.
പാര്‍ട്ടി എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഒരു മുന്‍ വനിതാ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാകാന്‍ തനിയ്ക്ക് താല്പര്യമില്ലെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യനിര നേതാക്കളെയും എംപിമാരെയും എംഎല്‍എമാരെയും അധികാരശക്തികളാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഒറ്റ നേതാവിലും രണ്ടു നേതാവിലും അഞ്ചോ ആറോ നേതാക്കളിലും ചുറ്റുത്തിരിയുകയാണ് ഇന്ത്യയിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍. കോണ്‍ഗ്രസ് 1520 നേതാക്കള്‍ക്കിടയില്‍ വട്ടംചുറ്റുന്ന പാര്‍ട്ടിയാണ്. ഈ രീതി തിരുത്തിക്കുറിക്കാനാണു പ്രഥമപരിഗണന നല്‍കുക- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയാകുമോ എന്ന് തന്നോട് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നത് തന്നെ തെറ്റാണ്. പ്രധാനമന്ത്രിയാവുകയെന്നതല്ല എന്റെ ലക്ഷ്യം. ദീര്‍ഘനാള്‍ രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് സംസ്കാരം അവസാനിപ്പിക്കണം, പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഹൈക്കമാന്‍ഡ് സംസ്കാരം കോണ്‍ഗ്രസില്‍ വളര്‍ന്നത് എഴുപതുകളിലാണ്. കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഇന്ദിരാഗാന്ധി അതിനു നിര്‍ബന്ധിതയായത്. അന്ന് ഞാനായിരുന്ന ആ സ്ഥാനത്തെങ്കിലും അതുതന്നെയെ ചെയ്യുമായിരുന്നുള്ളു- രാഹുല്‍ അഭിപ്രായപ്പെട്ടു.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുക രാഹുലിനെ ആയിരിക്കുമെന്ന് നാലുപാടുനിന്നും അഭിപ്രായങ്ങളും വിലയിരുത്തലുകളും ഉയരുന്നുണ്ട്, ഇതിനായി കോണ്‍ഗ്രസിനകത്തുനിന്നും ആവശ്യമുയരുന്നുമുണ്ട്. ഇതിനിടെയാണ് തനിയ്ക്ക് പ്രധാനമന്ത്രി പദം വേണ്ടെന്ന് രാഹുല്‍ പറയുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications