കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹമിപ്പോള്‍ ആലോചനയിലില്ല: രാഹുല്‍ ഗാന്ധി

  • By Super
Google Oneindia Malayalam News

ദില്ലി: വിവാഹം, കുട്ടികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ യാതൊരുവിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകും, കുട്ടികളുണ്ടായാല്‍ അവരെ താന്‍ തന്റെ സ്ഥാനത്ത് കൊണ്ടുവരാന്‍ ശ്രമിച്ചേയ്ക്കുമെന്നും യുവ നേതാവ് പറഞ്ഞു.

പാര്‍ട്ടി എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഒരു മുന്‍ വനിതാ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയാകാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്നും പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യനിര നേതാക്കളെയും എംപിമാരെയും എംഎല്‍എമാരെയും അധികാരശക്തികളാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

Rahul Gandhi

ഒറ്റ നേതാവിലും രണ്ടു നേതാവിലും അഞ്ചോ ആറോ നേതാക്കളിലും ചുറ്റുത്തിരിയുകയാണ് ഇന്ത്യയിലെ പ്രധാന രാഷ്ട്രീയകക്ഷികള്‍. കോണ്‍ഗ്രസ് 1520 നേതാക്കള്‍ക്കിടയില്‍ വട്ടംചുറ്റുന്ന പാര്‍ട്ടിയാണ്. ഈ രീതി തിരുത്തിക്കുറിക്കാനാണു പ്രഥമപരിഗണന നല്‍കുക- അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയാകുമോ എന്ന് തന്നോട് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നത് തന്നെ തെറ്റാണ്. പ്രധാനമന്ത്രിയാവുകയെന്നതല്ല എന്റെ ലക്ഷ്യം. ദീര്‍ഘനാള്‍ രാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് സംസ്‌കാരം അവസാനിപ്പിക്കണം, പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ഹൈക്കമാന്‍ഡ് സംസ്‌കാരം കോണ്‍ഗ്രസില്‍ വളര്‍ന്നത് എഴുപതുകളിലാണ്. കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ഇന്ദിരാഗാന്ധി അതിനു നിര്‍ബന്ധിതയായത്. അന്ന് ഞാനായിരുന്ന ആ സ്ഥാനത്തെങ്കിലും അതുതന്നെയെ ചെയ്യുമായിരുന്നുള്ളു- രാഹുല്‍ അഭിപ്രായപ്പെട്ടു.

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുക രാഹുലിനെ ആയിരിക്കുമെന്ന് നാലുപാടുനിന്നും അഭിപ്രായങ്ങളും വിലയിരുത്തലുകളും ഉയരുന്നുണ്ട്, ഇതിനായി കോണ്‍ഗ്രസിനകത്തുനിന്നും ആവശ്യമുയരുന്നുമുണ്ട്. ഇതിനിടെയാണ് തനിയ്ക്ക് പ്രധാനമന്ത്രി പദം വേണ്ടെന്ന് രാഹുല്‍ പറയുന്നത്.

English summary
Rahul Gandhi, arguably India's most eligible bachelor, said he wasn't interested in marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X