പീഡനം സ്ത്രീകള്‍ക്കായി ഇലക്ട്രോണിക് വളകള്‍ വരുന്നു

എന്ത് ആയുധമാണ് കയ്യില്‍ക്കരുതേണ്ടതെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലാകുന്ന സ്ത്രീകള്‍ക്കിതാ ഒരുത്തരം, വളകള്‍ സൂക്ഷിയ്ക്കുക അവ നിങ്ങളെ രക്ഷിയ്ക്കും. കയ്യിലുടന്ന വളകള്‍ എങ്ങനെ തങ്ങളെ സംരക്ഷിക്കുമെന്നാണ് ആലോചിക്കുന്നതെങ്കില്‍ മന്ത്രി കെഎം മുനീര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിവുള്ള ഇലക്ട്രോണിക് വളകളെക്കുറിച്ചാണ് എം കെ മുനീര്‍ പറഞ്ഞത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം ഇലക്ട്രോണിക് വളകളെക്കുറിച്ച് പറഞ്ഞത്.
സ്ത്രീസംരക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ഇലക്ട്രോണകിക് വളയുടെയും പ്രത്യേകതരം സിംകാര്‍ഡുകളുടെയും പദ്ധതിനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇവ ഉപയോഗിച്ച് സ്ത്രീകള്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ, വനിതാ ജാഗ്രതാ സമിതിയിലോ സന്ദേശം കൈമാറാന്‍ കഴിയുമത്രേ.
ഈ ഉപകരണങ്ങള്‍ എത്രത്തോളം ഉപയോഗപ്രദമാകുമെന്നറിയാനായി പരീക്ഷണം നടത്തുമെന്നും അതിനായി പദ്ധതി കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പക്ഷേ ഇതിനായി സ്ത്രീകളെ ആരെയും നിര്‍ബ്ബന്ധിയ്ക്കില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷണപദ്ധതിയുടെ ഭാഗമാകാമെന്നും മുനീര്‍ വ്യക്തമാക്കി.
പൊതുബജറ്റില്‍ പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ഒരുവര്‍ഷംകൊണ്ട് സ്ത്രീസുരക്ഷയില്‍ കേരളം വലിയ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications