കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒവി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍

Google Oneindia Malayalam News

മലപ്പുറം: കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒവി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍. സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരേ മുസ്ലീലീഗിന്റെ നേതൃത്വത്തിലുള്ള കോട്ടയ്ക്കല്‍ നഗരസഭ രംഗത്തുവന്നിരുന്നതിനാല്‍ ഈ സംഭവം ഒച്ചപ്പാടുണ്ടാക്കുമെന്നുറപ്പാണ്. നഗരസഭയുടെ നടപടിയ്‌ക്കെതിരേ പുരോഗമന കലാസാഹിത്യസംഘവും അധ്യാപക സംഘടനയായ കെഎസ്ടിഎയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനിടെയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടത്.

മുസ്ലീം ലീഗിന്റെ പ്രതിമാവിരോധമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതിമാ നിര്‍മാണത്തിന് അനുമതി തേടി വിദ്യാഭ്യാസവകുപ്പിന് നല്‍കിയ അപേക്ഷയിലും ലീഗിന്റെ ഇടപെടല്‍ ഉണ്ടായിയിട്ടുണ്ടെന്ന് അധ്യാപകര്‍ കുറ്റപ്പെടുത്തി.

OV Vijayan Smarkam

മുസ്ലീം ലീഗ് വിദ്യാഭ്യാസവകുപ്പിലും മലപ്പുറം ജില്ലയിലും താലിബാനിസം കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കെഎസ്ടിഎ ഭാരവാഹികള്‍ ആരോപിച്ചു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സാഹിത്യകാരന്മാരുടെയും നേതാക്കളുടെയും പ്രതിമകള്‍ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാജാസ് ഹൈസ്‌കൂളില്‍ ഒവി വിജയന്‍ സ്മാരക പാര്‍ക് വരുന്നതിനെ ലീഗ് തുടക്കം മുതല്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിരവധി പ്രതികളും രൂപങ്ങളും ഉണ്ട്.

സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മഹാനായ ഒരു എഴുത്തുകാരനോട് അനാദരവ് കാണിയ്ക്കുന്നത് സംസ്‌കാര ശൂന്യതയാണ് കാണിയ്ക്കുന്നത്. പ്രതിമയേയല്ല, പ്രമേയത്തെയാണ് സ്മാരകത്തിന്റെ രൂപത്തില്‍ കൊണ്ടു വരുന്നത്. ഇത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയില്ല.

English summary
OV Vijayan's statue in Kottakkal Rajas School destroyed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X