ഗൗരിയമ്മയ്ക്ക് തലയ്ക്ക് കുഴപ്പമാണ്: പിസി ജോര്‍ജ്

ഗൗരിയമ്മയ്ക്ക് ബോധവും പൊക്കണവുമില്ലെന്നും തലയ്ക്ക് കുഴപ്പമാണെന്നും ചീഫ് വിപ്പ് തുറന്നടിച്ചു. ഭര്‍ത്താവ് ടിവി തോമസാണെന്നു കരുതിയായിരിക്കും തന്റെ പേര് പറഞ്ഞതെന്നും അന്ന് കള്ളക്കേസാണ് നല്‍കിയിരുന്നതെന്നും വ്യക്തമാക്കി.
പിസി ജോര്‍ജ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമയത്തായിരുന്നു ഒരു സ്ത്രീ കുട്ടിയുമായെത്തിയത്. അന്ന് ജോര്‍ജില്‍ നിന്ന് 2000 രൂപ വാങ്ങി കൊടുത്തിരുന്നതായും ഗൗരിയമ്മ വ്യക്തമാക്കിയിരുന്നു. ഗണേഷ്‌കുമാറിനെതിരേ ജോര്‍ജ് ആരോപണമുന്നയിച്ചതിനു തൊട്ടുപിറകെ ഈ പഴയ വാര്‍ത്ത പലരുടെയും മനസ്സിലേക്ക് ഓടിയെത്തിയിരുന്നു.
ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ അക്കാലത്തെ പത്രക്കട്ടിങ്ങുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതിക്കാരിയെ കുറിച്ച് ഇപ്പോള്‍ യാതൊരു വിവരവുമില്ല. ടിവി തോമസ് ജീവനോടെയില്ലാത്തത് പിസി ജോര്‍ജ്ജിന്റെ നല്ലകാലമെന്നാണ് സിപിഐ നേതാവ് ഈ പ്രസ്താവനയെ കുറിച്ച് പ്രതികരിച്ചത്.












Click it and Unblock the Notifications