കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഗൂഢതകള്‍ നിറഞ്ഞ 8 ആരാധനാലയങ്ങള്‍

  • By Super
Google Oneindia Malayalam News

നിഗൂഢതകള്‍ നിറഞ്ഞ ഒട്ടെറെ സ്ഥലങ്ങളുണ്ട് ലോകത്തില്‍ പലേടത്തും ഏതെങ്കിലും ഒക്കെ കാര്യങ്ങള്‍ കാരണമായിരിക്കും ഇത്തരം പലസ്ഥലങ്ങളും പ്രത്യേക പട്ടികയില്‍ ഇടം പിടിക്കുന്നത്. പല സ്ഥലങ്ങളെക്കുറിച്ചും പല കഥകളാവും പറഞ്ഞുകേള്‍ക്കുക.

ചിലതെല്ലാം നേരിട്ടുകാണുമ്പോള്‍ അത്ര അതിശയകരമായി തോന്നില്ലെങ്കിലും ചിലത് കണ്ടാല്‍ നമ്മള്‍ സ്തബ്ധരായിപ്പോകുകയും ചെയ്യും.
ഇത്തരം പല സ്ഥലങ്ങളും മതപരമായി എന്തെങ്കിലും പ്രാധാന്യമുള്ളതായിരിക്കും. ചിലര്‍ക്കെല്ലാം ഇത്തരം സ്ഥലങ്ങള്‍ അന്വേഷിയ്ക്കുന്നതും അവിടും സന്ദര്‍ശിച്ച് പ്രത്യേകതള്‍ മനസ്സിലാക്കാനുമെല്ലാം പ്രത്യേക താല്‍പര്യമുണ്ടായിരിക്കും.

ഇന്ത്യയിലുമുണ്ട് ഇത്തരം ഒട്ടേറെ സ്ഥലങ്ങള്‍, ഇവയില്‍ മിക്കവയും ആരാധനാലയങ്ങളോ മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളോ ആണ്. ഇന്ത്യയിലെ ദുരൂഹതനിറഞ്ഞ സ്ഥലങ്ങളില്‍ എട്ടെണ്ണം ഇവയാണ്.

യോഗന്ദി ക്ഷേത്രം - ആന്ധ്ര പ്രദേശ്

യോഗന്ദി ക്ഷേത്രം - ആന്ധ്ര പ്രദേശ്

പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രമാണിത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ക്ഷേത്രത്തിലെ നന്ദികേശ പ്രതിമ വളരുന്നുവെന്നതാണ്. ഓരോ ഇഞ്ചുകളായട്ടാണ് പ്രതിമയുടെ വലിപ്പം കൂടുന്നത്. ഈ നൂറ്റാണ്ടിന്റെ ഒടുക്കം നന്ദി ഇരുന്നേടത്തുനിന്നും എഴുന്നേറ്റ് നില്‍ക്കുമെന്നും ശബ്ദം പുറപ്പെടുവിക്കുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പ്രതിമ വളരുന്നതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ആര്‍ക്കും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രത്യേകത കൊണ്ടുതന്നെ ക്ഷേത്രം ഏറെ പ്രശസ്തമാണ്.

ഹസ്രത്ത് സ്രുഫുദ്ദീന്‍ ഷഹ്വിലയാത് - അമ്രോഹ

ഹസ്രത്ത് സ്രുഫുദ്ദീന്‍ ഷഹ്വിലയാത് - അമ്രോഹ

ഒട്ടേറെ വിഷമുള്ള തേളുകളുള്ള സ്ഥലമാണിത്. പക്ഷേ ഇവിടുത്തെ പള്ളിയ്ക്കുള്ളില്‍ വച്ച് ഇവ ആരെയും ഉപദ്രവിക്കില്ലത്രേ. പള്ളിയ്ക്കുള്ളില്‍ വച്ച് ഇവയെ കയ്യിലെടുക്കുകയും ഇഷ്ടമുണ്ടെങ്കില്‍ കയ്യില്‍ത്തന്നെ പിടിച്ച് വീടുവരെ കൊണ്ടുപോവുകയും ഒക്കെ ചെയ്യാം, എന്നാലും ഇവ ഉപദ്രവിയ്ക്കില്ല. പക്ഷേ വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഇവ സാധാരണ സ്വഭാവം കാണിക്കുകയും ചെയ്യുമത്രേ.

കമര്‍ അലി ദര്‍വേശ് ദര്‍ഗ്ഗയിലെ പറക്കുന്ന കല്ല് - പുനെ

കമര്‍ അലി ദര്‍വേശ് ദര്‍ഗ്ഗയിലെ പറക്കുന്ന കല്ല് - പുനെ

പുനെയിലെ കമര്‍ അലി ദര്‍വേശ് ദര്‍ഗ്ഗയിലെ പറക്കുന്ന കല്ല് ആര്‍ക്കും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. 70 കിലോഗ്രാം ഭാരമുള്ള കല്ലാണിത്. പക്ഷേ ആര്‍ക്കും നിഷ്പ്രയാസം ഇത് എടുത്തുയര്‍ത്താന്‍ കഴിയും. മുകളിലേയ്ക്ക് എറിഞ്ഞാല്‍ സാധാരണ കല്ലുവീഴുന്ന പോലെ ഈ കല്ല് ഉടന്‍ നിലത്തു വീഴില്ല, പകരം ഏതാനും സെക്കന്റ് വായുവില്‍പറന്നശേഷമേ ഇത് നിലത്തുവീഴുകയുള്ളു.

വീരഭദ്ര ക്ഷേത്രം (ലേപാക്ഷി- ആന്ധ്ര പ്രദേശ്)

വീരഭദ്ര ക്ഷേത്രം (ലേപാക്ഷി- ആന്ധ്ര പ്രദേശ്)

ഏറെ പ്രശസ്തമാണ് ആന്ധ്രയിലെ ലേപാക്ഷിയിലുള്ള വീരഭദ്രക്ഷേത്രം. തൂങ്ങിക്കിടക്കുന്ന തൂണാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിസ്മയം. നിലത്തുതൊടാത്ത രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ശിവഭഗവാന്റെ കോപത്താലാണ് തൂണ്‍ ഇത്തരത്തിലായതെന്നാണ് വിശ്വാസം. സ്വന്തം വസ്ത്രങ്ങള്‍ ഈ തൂണിനും നിലത്തിനും ഇടയിലുള്ള വിടവീലൂടെ നീക്കിയാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അംബ് സാഹിബ് ഗുരുദ്വാര - മൊഹാലി

അംബ് സാഹിബ് ഗുരുദ്വാര - മൊഹാലി

വര്‍ഷത്തില്‍ എല്ലാ സമയത്തും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു മാവാണ് ഇവിടുത്തെ വിസ്മയം. ഗുരുദ്വാരയുടെ പരിസരത്താണ് മാവ് നില്‍ക്കുന്നത്.

സോമനാഥ് ക്ഷേത്രം - ഗുജറാത്ത്

സോമനാഥ് ക്ഷേത്രം - ഗുജറാത്ത്

പതിനേഴ് തവണ നശിപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം ഓരോവട്ടവും ശരിയാക്കിക്കഴിയുമ്പോഴും നശിപ്പിക്കപ്പെട്ടൊരു ക്ഷേത്രമാണെന്ന ഒരു തോന്നലുമില്ലാതെ ഈ ക്ഷേത്രം പഴപോലെ തന്നെ നില്‍ക്കുമത്രേ.

തെപ്പെരുമനല്ലൂര്‍ ശിവക്ഷേത്രം - തമിഴ്‌നാട്

തെപ്പെരുമനല്ലൂര്‍ ശിവക്ഷേത്രം - തമിഴ്‌നാട്

2010 ജനുവരി 15നുണ്ടായ വിചിത്രമായ ഒരു സംഭവത്തെത്തുടര്‍ന്നാണ് ഈ ശിവക്ഷേത്രം പ്രശസ്തമായത്. ക്ഷേത്രത്തിലെ പൂജാരി ശ്രീകോവിലിന്റെ കവാടം തുറന്നപ്പോള്‍ ഒരു മൂര്‍ഖന്‍ പാമ്പ് തൊട്ടടുത്ത മരത്തില്‍ നിന്നും ഒരു ഇല കടിച്ചുകൊണ്ട് ഇഴഞ്ഞ് ശിവലിംഗത്തിനടുത്തെത്തുകയും ആ ഇല ശിവലിംഗത്തിന് മുകളില്‍ വെയ്ക്കുകയും ചെയ്തുവത്രേ. പാമ്പ് പലവട്ടം ഇതേകാര്യം ചെയ്യുകയും ചെയ്തുവത്രേ.

വിട്ടാല ക്ഷേത്രം - ഹംപി , കര്‍ണാടക

വിട്ടാല ക്ഷേത്രം - ഹംപി , കര്‍ണാടക

പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ പ്രമുഖ ക്ഷേത്രമാണ് വിട്ടാല ക്ഷേത്രം. സപ്തസ്വരങ്ങള്‍ ഉതിരുന്ന 56 തൂണുകളാണ് ഇവിടുത്തെ വിശേഷം. ക്ഷേത്രത്തിലെ രംഗമണ്ഡപത്തിലാണ് സംഗീതം പൊഴിയ്ക്കുന്ന തൂണുകളുള്ളത്.

English summary
There are many places in the world, which are beyond the understanding of science. There are many stories associated with these places. A lot of these places are religious places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X