കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ന്യൂസ് ഫീഡ് മുഖംമിനുക്കി

  • By Super
Google Oneindia Malayalam News

ദില്ലി: ജനപ്രിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിന് പുതിയ മുഖം. ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളുമെല്ലാം ഭംഗിയായി അടുക്കിവച്ച പുതിയ ന്യൂസ് ഫീഡാണ് ഇനി ഉയോക്താക്കള്‍ക്ക് മുന്നിലെത്തുക. ഫേസ്ബുക്കിന്റെ മുഖം മിനുക്കലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിട്ടാണ് ഈ മാറ്റത്തെ കണക്കിലെടുക്കുന്നത്.

പലതരം മാറ്റങ്ങള്‍ ഫേസ്ബുക്കിലെ പലഫീച്ചറുകളിലും വന്നിരുന്നെങ്കിലും ന്യൂസ് ഫീഡില്‍ അധികം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. 2011 സെപ്റ്റംബറില്‍ ന്യൂസ് ഫീഡ് ഒരുവട്ടം പരിഷ്‌കരിച്ചിരുന്നു. മാര്‍ച്ച് ഏഴിന് വ്യാഴാഴ്ച കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നവീന രൂപം പ്രദര്‍ശിപ്പിച്ചത്.

Facebook New Look

പുതിയ ന്യൂസ് ഫീഡിന്റെ മൊബൈല്‍ വേര്‍ഷനാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. 2013ല്‍ ഫേസ്ബുക്ക് നടപ്പിലാക്കുന്ന രണ്ടാമത്തെ പ്രധാനമാറ്റമാണ്. ജനുവരില്‍ സോഷ്യല്‍ സെര്‍ച്ച് സംവിധാനം കൊണ്ടുവന്നിരുന്നു. ഫേസ്ബുക്ക് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന പല ഫീച്ചറുകളും മൊബൈല്‍ പതിപ്പിലില്ല. അത് പരിഹരിക്കാനാണ് ഇപ്പോള്‍ പുതിയ ന്യൂസ്ഫീഡ് മൊബൈല്‍ പതിപ്പില്‍ ആദ്യം നടപ്പിലാക്കുന്നതെന്നാണ് സൂചന.

ലോകത്തിലെ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ഏറ്റവും നല്ല വ്യക്തിഗത ന്യൂസ്‌പേപ്പര്‍ ലഭിക്കണമെന്ന ഉദ്ദേശമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് പുതിയ ന്യസ് ഫീഡ് അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. അച്ചടി മാധ്യമങ്ങളായ പത്രങ്ങളില്‍ നിന്നും മാസികകളില്‍ നിന്നും മാതൃകയുള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ ന്യൂസ് ഫീഡ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ വലുതായി കാണാം. മാത്രമല്ല കവര്‍ ഫോട്ടോയില്‍ മ്യൂച്ച്വല്‍ സുഹൃത്തുക്കളുടെ എണ്ണവും വ്യക്തമായി കാണാന്‍ കഴിയും.

English summary
Facebook on Thursday unveiled the new look for its New Feed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X