സൂര്യനെല്ലി പെണ്‍കുട്ടിയ്ക്ക് പള്ളിവിലക്ക്

ചിങ്ങവനം മന്ദിരം കവലയ്ക്കുസമീപമുള്ള ലത്തീന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള എണ്ണയ്ക്കാച്ചിര സെന്റ് സേവ്യേഴ്സ് പള്ളിയിലെ വികാരിയാണ് കുടുംബാംഗങ്ങളോട് പള്ളിയില്‍ വരരുതെന്ന് പറഞ്ഞിരിക്കുന്നത്. വികാരി പറഞ്ഞതുപ്രകാരം കഴിഞ്ഞ മൂന്നാഴ്ചയായി പെണ്‍കുട്ടിയും കുടുംബവും പള്ളിയില്‍ പോകുന്നില്ല. അവസാനം പള്ളിയില്‍ പോയ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തശേഷം വികാരിയെ കാണാന്‍ ചെന്നപ്പോഴാണ് അദ്ദേഹം പെണ്‍കുട്ടിയുടെ അച്ഛനോട് തല്ക്കാലം പ്രശ്നങ്ങള്‍ തീരുന്നതുവരെ പള്ളിയില്‍ വരേണ്ടെന്ന് പറഞ്ഞതത്രേ.
ഈ കുടുംബം ആറുവര്‍ഷമായി ഈ പള്ളിയിലാണ് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത്. ഇതുവരെ പള്ളി അധികൃതരില്‍ നിന്നും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വികാരി ഇങ്ങനെ പറയാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോയെന്നും കുടുംബാംഗങ്ങള്‍ക്ക് അറിയില്ല. പിജെ കുര്യനുമായി ബന്ധപ്പെട്ട് കേസ് വീണ്ടും സജീവചര്ച്ചയായതിനാല് ഇടവകക്കാരെല്ലാം ഈ കുടുംബത്തെ അറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പ്രശ്നം തീരുംവരെ പള്ളിയില്‍ വരേണ്ടെന്നുമാണത്രേ വൈദികന് പറഞ്ഞത്.
ഒരു മാസം മുമ്പ് ഇതേ വികാരി ഇവരുടെ കുടുംബത്തിന് വേണ്ടി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ഒരിക്കല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നുവത്രേ. പ്രത്യേക പ്രാര്‍ത്ഥന നടത്തിയതിന് നന്ദി അറിയിക്കാന്‍ ചെന്നപ്പോഴാണ് പ്രശ്നം തീരുന്നതുവരെ പള്ളിയില്‍ വരേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications