കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി പെണ്‍കുട്ടിയ്ക്ക് പള്ളിവിലക്ക്‌

  • By Super
Google Oneindia Malayalam News

Women Victim
കോട്ടയം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് പള്ളിയില്‍ വിലക്ക്. പീഡനക്കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നടപടികളും അവസാനിയ്ക്കുന്നതുവരെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് വരരുതെന്നാണ് കുടുംബാംഗങ്ങളോട് പള്ളിവികാരി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ചിങ്ങവനം മന്ദിരം കവലയ്ക്കുസമീപമുള്ള ലത്തീന്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള എണ്ണയ്ക്കാച്ചിര സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ വികാരിയാണ് കുടുംബാംഗങ്ങളോട് പള്ളിയില്‍ വരരുതെന്ന് പറഞ്ഞിരിക്കുന്നത്. വികാരി പറഞ്ഞതുപ്രകാരം കഴിഞ്ഞ മൂന്നാഴ്ചയായി പെണ്‍കുട്ടിയും കുടുംബവും പള്ളിയില്‍ പോകുന്നില്ല. അവസാനം പള്ളിയില്‍ പോയ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്തശേഷം വികാരിയെ കാണാന്‍ ചെന്നപ്പോഴാണ് അദ്ദേഹം പെണ്‍കുട്ടിയുടെ അച്ഛനോട് തല്‍ക്കാലം പ്രശ്‌നങ്ങള്‍ തീരുന്നതുവരെ പള്ളിയില്‍ വരേണ്ടെന്ന് പറഞ്ഞതത്രേ.

ഈ കുടുംബം ആറുവര്‍ഷമായി ഈ പള്ളിയിലാണ് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത്. ഇതുവരെ പള്ളി അധികൃതരില്‍ നിന്നും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വികാരി ഇങ്ങനെ പറയാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോയെന്നും കുടുംബാംഗങ്ങള്‍ക്ക് അറിയില്ല. പിജെ കുര്യനുമായി ബന്ധപ്പെട്ട് കേസ് വീണ്ടും സജീവചര്‍ച്ചയായതിനാല്‍ ഇടവകക്കാരെല്ലാം ഈ കുടുംബത്തെ അറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പ്രശ്‌നം തീരുംവരെ പള്ളിയില്‍ വരേണ്ടെന്നുമാണത്രേ വൈദികന്‍ പറഞ്ഞത്.

ഒരു മാസം മുമ്പ് ഇതേ വികാരി ഇവരുടെ കുടുംബത്തിന് വേണ്ടി പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ഒരിക്കല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നുവത്രേ. പ്രത്യേക പ്രാര്‍ത്ഥന നടത്തിയതിന് നന്ദി അറിയിക്കാന്‍ ചെന്നപ്പോഴാണ് പ്രശ്‌നം തീരുന്നതുവരെ പള്ളിയില്‍ വരേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

English summary
A Catholic church in central Kerala has banned the Suryanelli gang rape victim and her relatives from entering the church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X