മോഡിയ്ക്ക് കലാപത്തില്‍ പങ്കില്ല: കെഎം ഷാജി

മുസ്ലീങ്ങളെ മോഡി കൊന്നൊടുക്കിയിട്ടില്ല. ഒരു പള്ളിപോലും ആക്രമിച്ചിട്ടോ നശിപ്പിച്ചിട്ടോ ഇല്ല. ഗുജറാത്തില്‍പോയി അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ മനസിലായത്. കലാപം വ്യവസായികള്‍ സ്‌പോണ്‍സര്‍ ചെയ്തതായിരുന്നു. ഇതില്‍ മതത്തെ മറയാക്കിയെന്നുമാത്രം- ഷാജി പറഞ്ഞു.
ഈ കലാപത്തോടെയാണ് വന്‍ വ്യവസായികള്‍ക്ക് ഗുജറാത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞത്. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഐക്യത്തോടെയാണ് കഴിയുന്നത്. മോഡിയെക്കുറിച്ച് മലയാളികളായ മുസ്ലിങ്ങള്‍ക്ക് നല്ലതേ പറയാനുള്ളൂ. വികസന കാര്യത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാമെന്നതില്‍ സംശയം വേണ്ട- ഷാജി പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഷാജി മോഡിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.












Click it and Unblock the Notifications